Kerala Forest Department

വനങ്ങളുടെ ആരോഗ്യവും പരിപാലനവും

സുസ്ഥിര വന പരിപാലനത്തിലെ നിർണ്ണായക ഘടകമാണ് വനങ്ങളുടെ ആരോഗ്യ പരിപാലനം എന്നത്.  വന പരിസ്ഥിതി ചൈതന്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, മരങ്ങളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി എന്നിവ നിലനിർത്താൻ ഇതു ലക്ഷ്യമിടുന്നു.

ജീവിവർഗഘടന, മണ്ണിന്റെ ഗുണനിലവാരം പരിസ്ഥിതി ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവ വനാരോഗ്യത്തെ സ്വാധീനിക്കുന്ന സൂചകങ്ങളാണ്.

ആസൂത്രണം, വിവരശേഖരണം, വിശകലനം, വ്യാഖ്യാനം, പരിപാലനം, പ്രതികരണം, നിരീക്ഷണം എന്നിവ വനാരോഗ്യത്തിലെ സുപ്രധാന ഘടകങ്ങളാണ്. വൃക്ഷങ്ങളുടെ അരോഗ്യം, പരിസ്ഥിതി സാഹചര്യങ്ങൾ തുടങ്ങിയ പഠന വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ് സർവ്വെകളും   റിമോട്ട് സെൻസിംങ്ങും  ഉപയോഗിക്കുന്നു. കീടങ്ങൾ, രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ  വനത്തിന് ഭീഷണിയുയർത്തുന്നവ തിരിച്ചറിയുക, കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സേവനങ്ങൾ ഏകോപിപ്പിക്കുക, ഫലപ്രാപ്തി കൈവരുത്തുവാൻ തുടർനിരീക്ഷണം ഉറപ്പ് വരുത്തുക എന്നിവ നടത്തുന്നു.

രാജ്യത്ത് ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യ (FSI), സംസ്ഥാന വന വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, എന്നിവയാണ് വന ആരോഗ്യ നിരീക്ഷണം നടത്തുന്ന വിവിധ ഏജൻസികൾ. ഇതിനായി വനത്തിനുള്ളിൽ സർവ്വേകൾ, വനാരോഗ്യ സൂചകങ്ങൾ, റിമോട്ട് സെൻസിംഗ് എന്നീ ആധുനിക സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുക ആണ് പതിവു രീതികൾ.  ഇതുമൂലം വനാരോഗ്യത്തിന് ഹാനികരമാകുന്ന കീടങ്ങൾ, രോഗങ്ങൾ, അധിനിവേശ ജീവിവർഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വനത്തിനു ഭീഷണിയാകുന്ന സസ്യങ്ങൾ എന്നിവയെ നിരീക്ഷിക്കാനും ഭീഷണികളെ നേരിടാനും പ്രാപ്തമാക്കുന്നു.  വന പരിപാലന രീതികളുടെയും, സംരക്ഷണ പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തി വിലയിരുത്താൻ ഇവ സഹായകമാകുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ജൈവ വൈവിധ്യ സംരഷണം കാർബൺ നിയന്ത്രണം, ജലനിയന്ത്രണം മറ്റ് ആവാസ വ്യവസ്ഥാ സേവനങ്ങൾ എന്നിവയിലൂടെ വനാരോഗ്യവും ദീർഘകാല പ്രതിരോധ ശേഷിയും ഉറപ്പാക്കി വനാരോഗ്യം പരിപാലിച്ച് സംരക്ഷണം ഉറപ്പുവരുത്താൻ വനത്തെ സഹായിക്കുന്നു.

Scroll to Top