Skip to content
- വനങ്ങളെ ശാസ്ത്രീയമായി പരിരക്ഷിച്ച് പാരിസ്ഥിതിക സംരക്ഷണത്തിൽ ജാഗ്രതയോടെ വനവാസികളിലേക്കും സമൂഹത്തിലേക്കും ആവാസവ്യവസ്ഥയുടെ പരിരക്ഷ ഉറപ്പാക്കുക.
- വനത്തിനുള്ളിലും പുറത്തുമുള്ള വന്യജീവികളെ സംരക്ഷിക്കുക
- വനം വൃഷ്ടിപ്രദേശങ്ങളിലെ ജല ലഭ്യത പരമാവധി സംരക്ഷിച്ച് സമൂഹത്തിന് ജലസുരക്ഷ ഉറപ്പാക്കുന്നു.
- വനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉറപ്പാക്കുക
- വനങ്ങളുടെയും തോട്ടങ്ങളുടെയും ഉത്പാദനക്ഷമത ഉയർത്തുക
- പങ്കാളിത്തപരവും മൂല്യങ്ങളിൽ അധിഷ്ഠിതവുമായ വനത്തെ പരിപാലിക്കുന്നതിലൂടെ വനാശ്രയ സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ പരമാവധി ഉറപ്പാക്കുന്നു.
- വനത്തിലെ അതീവ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള ജൈവമേഖല പരിരക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും
- ഇക്കോ ടൂറിസം സംരംഭങ്ങളിലൂടെ പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുകയും അവയെ പരിചയപ്പെടുത്തുകയും ചെയ്യുക
- ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഫലപ്രദമായി നേരിടാൻ പരമാവധി തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുവളർത്താൻ സമൂഹത്തെ പ്രേരിപ്പിക്കുക.