Kerala Forest Department

ആവാസ വ്യവസ്ഥയുടെ  സമീപനം

ഫോറെസ്റ് മാനേജ്മെന്റിലെ ആവാസ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപന രീതികൾ, പ്രത്യേകിച്ച് ഫോറെസ്റ് മാനേജ്മെന്റിനുള്ള ആവാസ വ്യവസ്ഥാ  സമീപനം പരമ്പരാഗതമായ വനവത്കരണ പ്രവർത്തനങ്ങളിൽ നിന്നുള്ള ഒരു മാതൃകാപരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. പരമ്പരാഗതമായി തുടർന്ന് വരുന്ന വന പരിപാലനം പ്രധാനമായും സുസ്ഥിരവിളവ്, സാധാരണ വനങ്ങൾ എന്നിങ്ങനെ രണ്ടു തത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സുസ്ഥിര മായ വിളവ് എന്നത് ഉപഭോഗവും പുനരുജ്ജീവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിടുന്നു. അതായത് വിളവെടുപ്പിന്റെ നിരക്ക് വന പുനരുജ്ജീവന നിരക്കിനേക്കാൾ കൂടുന്നില്ലെന്നു ഇതിലൂടെ ഉറപ്പാക്കുന്നു. സാധാരണ വനപരിപാലനം പലപ്പോഴും സ്വാഭാവിക ജന വിഭാഗത്തോട് ഒപ്പം ചേർന്ന് നിന്ന് കൊണ്ടുള്ള പ്രവർത്തനരീതികൾ പിന്തുടരാൻ ലക്ഷ്യം വെക്കുന്നു.

കാല ക്രമേണ സുസ്ഥിര മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വനപരിപാലന തത്വങ്ങൾ രൂപപെടുത്തിയെടുത്തു. 1992 ലെ പരിസ്ഥിതിയും വികസനവും സംബത്തിച്ച ഐക്യ രാഷ്ട്ര സഭാ സമ്മേളനത്തിൽ 15 ഇന പരിപാലന തത്വങ്ങൾ അംഗീകരിച്ചതോടെയാണ് ആഗോള തലത്തിൽ ഈ മാറ്റങ്ങൾ സംഭവിച്ചത്. വനങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും സംരക്ഷണത്തിനും പരിപാലനത്തിനും ഈ തത്വങ്ങൾ ഊന്നൽ നൽകുന്നു.

1992 ലെ ജൈവ വൈവിധ്യ കൺവെൻഷനിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വനപരിപാലനത്തിനുള്ള പരിസ്ഥിതി വ്യവസ്ഥാ സമീപനം സ്വീകരിച്ചത്. ഈ സമീപനം വനങ്ങളെ സങ്കീർണമായൊരു ആവാസവ്യവസ്ഥയായി അംഗീകരിക്കുകയും അവയെ സമഗ്രവും സംയോജിതവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുകയും ചെയ്തു.  ഫോറെസ്റ് മാനേജ്മെന്റിനുള്ള ആവാസവ്യവസ്ഥാസമീപനത്തിന്റെ പ്രധാന സവിശേഷതകളിൽ ആവാസവ്യവസ്ഥയോടു പുലർത്തേണ്ട ശ്രദ്ധ, ജൈവവൈവിധ്യ സംരക്ഷണം, സാമൂഹികവും സാമ്പത്തികവുമായ പരിഗണനകൾ, മാനേജ്മെന്റിന്റെ വിജയം മെച്ചപ്പെടുത്തുന്നതിന് നയങ്ങളും പ്രവർത്തനങ്ങളും, ഭാവിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന പ്രക്രിയ അഥവാ അഡാപ്റ്റീവ് മാനേജ്‌മന്റ് എന്നിവ ഉൾപ്പെടുന്നു

വന പരിപാലനതത്വങ്ങളും ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപനരീതികളും സസ്യജന്തുജാലങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കിലും ഫോറെസ്റ് മാനേജ്മെൻറ് തത്വങ്ങളോടുള്ള ആവാസവ്യവസ്ഥയുടെ സമീപനം കൂടുതൽ വ്യക്തവും പ്രാദേശികതലത്തിലുള്ള വനപരിപാലനത്തിലേക്കു നയിക്കുന്നതുമാണ്. വന ആവാസവ്യവസ്ഥയിലും അതിന്റെ ചലനാത്മകതയിലും ശക്തമായ ശ്രദ്ധയാണ് നൽകുന്നത്.

ജൈവവൈവിധ്യ സംരക്ഷണത്തിനും വനവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും പ്രത്യേക ഊന്നൽ നൽകികൊണ്ട് വനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ സമഗ്രവും സംയോജിതവുമായ മാർഗ്ഗത്തേയാണ് ഫോറെസ്റ് മാനേജ്മെന്റിലെ ആവാസ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപനരീതിയിൽ സ്വീകരിച്ചു വരുന്നത്.

Scroll to Top