Kerala Forest Department

ആന സംരക്ഷണ കേന്ദ്രങ്ങൾ

ലോകമാകെ സാരമായ സംരക്ഷണ വെല്ലുവിളികൾ നേരിടുന്ന ഒരു വന്യജീവിയാണ് ആന. ഈ നിർണായക സാഹചര്യം  തിരിച്ചറിഞ്ഞ്, സംസ്ഥാന വനം വകുപ്പുകളുമായി സഹകരിച്ച് ഇന്ത്യാഗവൺമെൻറ്(പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയം(MoEFCC)),  ആന സംരക്ഷണ കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന നിയുക്ത പ്രദേശങ്ങൾ സ്ഥാപിച്ചു. ഇത് ആനകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് മുൻഗണന നൽകുകയും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നു. ഇത് ഈ പ്രധാനപ്പെട്ട സ്പീഷിസിൻറെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നു.

പ്രോജക്ട് എലിഫൻറ് കേരളത്തിൽ, വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ എന്നീ നാല് റിസർവുകളുടെ വിജ്ഞാപനത്തിലേക്ക് നയിച്ചു. 2002-ൽ സ്ഥാപിതമായ ഈ പ്രദേശങ്ങൾ 1200 ചതുരശ്ര കിലോമീറ്റർ മുതൽ 3742 ചതുരശ്ര കിലോമീറ്റർ വരെയുള്ള വിശാലമായ വിസ്തൃതി ഉൾക്കൊള്ളുന്നു, ഇത് ആന സംരക്ഷണത്തോടുള്ള സംസ്ഥാനത്തിൻറെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു.

കേരളത്തിലെ ആന സങ്കേതങ്ങൾ

Sl No ആന സംരക്ഷണ കേന്ദ്രം  പരിധിയിൽ വരുന്ന ജില്ലകൾ  Extent of E.R

(sq.km)

Present legal status Co-ordinator ആനകളുടെ എണ്ണം 
2005 2007 2010 2012 2017 2023
PA RF              
1 വയനാട് വയനാട്, കണ്ണൂർ കോഴിക്കോട് 1200 394.4 805.6 Chief Conservator of Forests (WL), Palakkad 882 1240 1483 1155    
2 നിലമ്പൂർ മലപ്പുറം, കോഴിക്കോട്, പാലക്കാട് 1419 89.52 1329.48 Conservator of Forests, Eastern Circle, Olavakkode 334 663 647 1044    
3 ആനമുടി തൃശ്ശൂർ,പാലക്കാട്,എറണാകുളം,ഇടുക്കി 3728 780 2948 Conservator of Forests, Central Circle, Thrissur 2299 2505 2086 2220    
4 പെരിയാർ ഇടുക്കി,കൊല്ലം,പത്തനംതിട്ട,തിരുവന്തപുരം 3742 1058 2684 Field Director (Project Tiger), Kottayam 1620 1660 1810 1758    
    STATE TOTAL 10089       5135 6068 6026 6177    

രാജ്യത്തുടനീളമുള്ള ആന സംരക്ഷണ കേന്ദ്രങ്ങൾ

ഇന്ത്യയിൽ ആനയുടെ സാന്നിധ്യം കൂടുതൽ കാണുന്ന 14 സംസ്ഥാനങ്ങളിലായി 33 ആന സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംരക്ഷിത പ്രദേശങ്ങൾ 80777.78 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെട്ട മൂന്നു പുതിയ ആന സങ്കേതങ്ങളായ ലെംറു(ഛത്തീസ്ഗഡ്), അഗസ്ത്യമല (തമിഴ് നാട്), തെറായി (ഉത്തർപ്രദേശ്) എന്നിവ മൂലം രാജ്യത്തെ ആന സങ്കേതങ്ങളുടെ മൊത്ത വിസ്തൃതിയിൽ 6265.319 ചതുരശ്ര കിലോമീറ്റർ വർധനവുണ്ടായി. കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ അധ്യക്ഷതയിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് ആനസങ്കേതങ്ങൾ നോട്ടിഫൈ ചെയ്യുന്നത്. ഈ നിയുക്ത പ്രദേശങ്ങൾ പലപ്പോഴും നിലവിലുള്ള കടുവ സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുമായി കൂടിച്ചേർന്നു സ്ഥിതി ചെയ്യുന്നു. ഈ സമ്മിശ്ര സമീപനം ആന സംരക്ഷണ പ്രവർത്തനങ്ങളെ പ്രത്യേകമാ യും വന്യജീവിസംരക്ഷണത്തിനു പൊതുവായും ശക്തിപ്പെടുത്തുന്നു.

ആനസങ്കേതങ്ങൾ സ്ഥാപിക്കുന്നതിലൂടെ നാം ലക്ഷ്യമിടുന്നത്:

  1. ആനത്താരകൾ സംരക്ഷിക്കുക: 15 സംസ്ഥാനങ്ങളിലായി 150 ആനത്താരകൾ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് അവയുടെ ആവാസവ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ആരോഗ്യകരമായി നിലനിർത്തുന്നതിന് ഈ ഇടനാഴികൾ അത്യന്താപേക്ഷിതമാണ്.
  2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക: ആനസങ്കേതങ്ങൾ നിലവിൽ വരുന്നതോടെ ജനവാസ കേന്ദ്രങ്ങളുമായും കാർഷിക മേഖലകളുമായും സംഘർഷ സാധ്യത ഗണ്യമായി കുറയുന്നു.
  3. കേന്ദ്രീകൃത സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക: ഗവേഷണം, വേട്ടയാടൽ- വിരുദ്ധ നടപടികൾ, ആവാസവ്യവസ്ഥ പുനഃസ്‌ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള സംരക്ഷണ സംരംഭങ്ങൾക്കുള്ള ഇടമായി ആനസങ്കേതങ്ങൾ മാറുന്നു.

 

Scroll to Top