Kerala Forest Department

ബയോസ്ഫിയർ റിസർവ്വുകൾ

1971 യുനെസ്കോ (UNESCO) യുടെ Man & Biosphereഎന്ന പദ്ധതിയുടെ ഭാഗമായാണ് ബയോസ്ഫിയർ റിസർവ്വുകൾനിലവിൽ വന്നത്. സംരക്ഷിത വനങ്ങൾ എന്ന നിലയിൽ പ്രഖ്യാപിക്കപ്പെടുന്ന ചെറിയ പ്രദേശങ്ങൾക്കുപരിയായി വിശാലമായ ഭൂമേഖലകളെ, അവിടുത്തെ പാരിസ്ഥിതിക, സാംസ്കാരിക, സാമ്പത്തിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി സുസ്ഥിര വികസനത്തിനായുള്ള ദീർഘകാല പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നതാണ് ബയോസ്ഫിയർ റിസർവ്വുകളിലൂടെ വിവക്ഷിക്കുന്നത്.  പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തദ്ദേശ ജനങ്ങളുടെ സാംസ്കാരിക, സാമ്പത്തിക ഉന്നമനവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

ഇന്ത്യയിലെ തന്നെ ആദ്യ ബയോസ്ഫിയർ റിസർവ്വായ, കർണാടകത്തിലും വ്യാപിച്ചു കിടക്കുന്ന,  നീലഗിരി ബയോസ്ഫിയർ റിസർവ്വും തമിഴ്നാട്ടിലും കൂടിയായി സ്ഥിതി ചെയ്യുന്ന അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വുമാണ് കേരളത്തിലെ 2 ബയോസ്ഫിയർ റിസർവ്വുകൾ.

Sl.

No

Name of BR Extent (Sq. Km) Forests areas included as Kerala part
1 Nilgiri Biosphere Reserve 1455.40 ·         Wayanad Wildlife Sanctuary

·         Silent valley National Park

·         Nilambur South (New Amarambalam, Karimpuzha)

·         Mannarkkad (Attappady)

·         Palakkad (Siruvani Reserved Forests)

·         Nilambur North, (Chakkikuzhy, Kozhipara, Punchakolly, Ex.Karulai Range (Nilambur Kovilakom)

·         Kozhikode (Kuttyadi, Thamarassery, Vested Forests)

·         Wayanad South (Kalpetta)

2 Agasthya

malai Biosphere Reserve

1828 ·         Neyyar wildlife sanctuary

·         Peppara  wildlife sanctuary

·         Shendurney wildlife sanctuary

·         Achencoil division

·         Thenmala division

·         Konni division

·         Punalur division

·         Thiruvananthapuram  division

·         Agasthyavanam Biological Park Range.

 

 

Scroll to Top