ഭൂമിശാസ്ത്രപരമായ നിരവധി സവിശേഷതകളാൽ അനുഗ്രഹീതമായ, ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കേരളം. പ്രാദേശിക കാലാവസ്ഥ, മണ്ണിന്റെ വൈവിധ്യം, തനതായ സസ്യജാലങ്ങൾ എന്നിവ മൂലം രൂപപ്പെട്ട വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ധാരാളം ജന്തുജാലങ്ങൾക്ക് അഭയം നൽകുന്നു. അവ എണ്ണത്തിൽ സമൃദ്ധവും ജൈവ വൈവിധ്യത്താൽ സമ്പന്നവുമാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്തുജാലങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം:
കേരളത്തിലെ വൈവിധ്യമാർന്ന ജന്തുജാലങ്ങളിലേക്ക് സ്വാഗതം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന കേരളം പ്രകൃതി സ്‌നേഹികൾക്കും വന്യജീവി സ്‌നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. തീരദേശ സമതലങ്ങൾ മുതൽ പശ്ചിമഘട്ടം വരെയുള്ള അതിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി, വന്യജീവികളുടെ വിസ്മയിപ്പിക്കുന്ന ഒരു ആവാസത്തെ ഉൾകൊള്ളുന്നു. വന്യജീവി എന്ന പദം ഒരു പ്രദേശത്ത് വസിക്കുന്ന എല്ലാ വന്യമൃഗങ്ങളെയും സസ്യങ്ങളെയും സൂചിപ്പിക്കുന്നു. ഒരു സ്ഥലത്തെ പ്രകൃതിദത്ത ജീവജാലങ്ങൾ അവിടെ വളരുന്ന സസ്യജാലങ്ങൾക്ക് അനുസരിച്ചാണ് രൂപപ്പെടുന്നത്. ഉഷ്ണമേഖലാ പ്രദേശത്തുള്ള കേരളത്തിലെ വ്യത്യസ്തമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രാദേശിക കാലാവസ്ഥയും, മണ്ണും അടിസ്ഥാനമാക്കിയുള്ള ആവാസവ്യവസ്ഥ വൈവിധ്യമാർന്ന വന്യജീവികൾക്ക് വിശാലമായ ഇടം നൽകുന്നു.
സസ്തനികൾ
കേരളത്തിലെ സമൃദ്ധമായ വനങ്ങളും വിശാലമായ പുൽമേടുകളും വൈവിധ്യമാർന്ന സസ്തനികളെ ഉൾക്കൊള്ളുന്നു. ബംഗാൾ കടുവ, പുള്ളിപ്പുലികൾ, ഇന്ത്യൻ ആനകൾ മുതൽ മലബാർ ഭീമൻ അണ്ണാൻ, ചെറിയ എലി, മാൻ എന്നിവ വരെയുള്ള വിവിധ മൃഗങ്ങളെ ഇവിടെ കാണാനാകും.
അവയിൽ ചിലതിന്റെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം
ആന (Elephas maximus): ആന ഒരു സസ്യഭുക്കും ഏഷ്യയിലുള്ള കരയിൽ ജീവിക്കുന്ന സസ്തനികളിൽ ഏറ്റവും വലുതുമാണ്. മൂക്കും മേൽച്ചുണ്ടും സംഗമിച്ച് രൂപപ്പെട്ട നീളമേറിയ തുമ്പക്കൈ ആനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത കളിലൊന്നാണ്. ഈ വ്യത്യസ്തമായ അവയവം ആനയെ ഭക്ഷണവും വെള്ളവും എടുക്കാനും ശരീരത്തിലെ പൊടി നീക്കം ചെയ്യാനും വായുവിലെ അപകടസാധ്യത പരിശോധിക്കാനും സഹായിക്കുന്നു. തുമ്പിക്കൈയുടെ അറ്റം ചെറിയ വസ്തുക്കളെ എടുക്കാൻ പോലും കഴിവുള്ളതാണ്. ആൺ ആനകൾക്ക് കൊമ്പുകൾ ഉണ്ട്. ഈ കൊമ്പുകൾ പ്രതിരോധം, ഏറ്റുമുട്ടൽ, കുഴിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. പെൺആനകൾക്ക് കൊമ്പുകൾ ഉണ്ടാവില്ല. ആനയുടെ പല്ലുകൾ ജീവിതത്തിലുടനീളം നിരന്തരം പുതുക്കപ്പെടുന്നവയാണ്. ആനയുടെ ആയുസ്സ് അതിന്റെ പല്ലുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. കാഴ്ചശക്തി കുറവാണെങ്കിലും ആനയുടെ ഘ്രാണശക്തിയും കേൾവിശക്തിയും അസാധാരണമാണ്. ദിവസവും 250 മുതൽ 320 കിലോഗ്രാം വരെ ഭക്ഷണം കഴിക്കുന്ന ഇവർ നിരന്തരം ഭക്ഷണം തേടിക്കൊണ്ടും ഇരിക്കും. ആനകൾ പ്രധാനമായും സാമൂഹിക മൃഗങ്ങളാണ്, കൂട്ടമായി ജീവിക്കുന്നു. ഒറ്റയാന്മാർ കൂടുതൽ ആക്രമണകാരികളായിരിക്കാം. ആൺ ആനകൾ, ടെസ്റ്റോസ്റ്റിറോണിൻ സജീവമാകുന്ന മദപ്പാടിലൂടെ കടന്ന് പോകുമ്പോൾ ആക്രമണകാരികൾ ആവാം.
ഇന്ത്യൻ കാട്ടുപോത്ത് (Gaur) (Bos gaurus) : പലപ്പോഴും യഥാർത്ഥ കാട്ടുപോത്ത് ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഇവ കാലി വർഗത്തിൽപ്പെട്ട ഒരു വലിയ മൃഗമാണ്. കൂറ്റൻ തലയും ഉറപ്പുള്ള കാലുകളും ഉള്ളിലേക്ക് വളഞ്ഞ ശക്തമായ കൊമ്പുകളും ഇവയ്ക്കുണ്ട്. തവിട്ടും കറുപ്പും കലർന്ന നിറവും ചെറിയ രോമങ്ങളും, കാലിന്റെ താഴ് ഭാഗങ്ങളിൽ വെളുത്ത അടയാളങ്ങളും മറ്റു പ്രത്യേകതയാണ്. കൂട്ടത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ ചെറിയ ഗ്രൂപ്പുകളായാണ് ഗൗറുകൾ തുറസ്സായ സ്ഥലങ്ങളിൽ മേയുക. രാവിലെയും വൈകുന്നേരവും സജീവമായി മേയുന്ന ഇവർ, പകൽ ചൂടേറുമ്പോഴോ അസ്വസ്ഥമാകുമ്പോഴോ വനങ്ങളിൽ അഭയം തേടുന്നു. മികച്ച ഘ്രാണ ശേഷി അപകടങ്ങൾ ഒഴിവാക്കാൻ അവയെ സഹായിക്കുന്നു, മാത്രമല്ല അവയുടെ വലിപ്പവും വേട്ടക്കാരായ മൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
മ്ലാവ്/കലമാൻ/മലമാൻ (Rusa unicolor): ഇന്ത്യയിലെ ഏറ്റവും വലിയ മാൻ ഇനമാണ് മ്ലാവ്. ആൺമാനുകൾക്ക് ആകർഷകമായ കൊമ്പുകൾ ഉണ്ട്, അവ വർഷം തോറും പൊഴിയുന്നു. മഞ്ഞയോ ചാരനിറമോ ഉള്ള മ്ലാവുകൾ രാത്രിയിലാണ് സജീവം. രാത്രിയിൽ തുറസ്സായ സ്ഥലങ്ങളിൽ മേയുകയും ചൂടിൽ നിന്നും രക്ഷപ്പെടാനായി പകൽ വനങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. പ്രദേശത്തെ മാംസഭുക്കുകളുടെ പ്രധാന ഭക്ഷണ സ്രോതസ്സായ ഇവർക്ക് ജാഗ്രതയോടെ ഉണർന്നിരിക്കാൻ സഹായിക്കുന്ന ശക്തിയേറിയ ഘ്രാണ, ശ്രവണ ശേഷികളുണ്ട്.
കേഴമാൻ (Rib-faced Deer) (Muntiacus muntijak): നാണം കുണുങ്ങിയായ ഈ മാൻ ചെറുതും ചുവപ്പ് കലർന്ന തവിട്ടുനിറമുള്ളതുമാണ്. ആൺമാനുകൾക്ക് ചെറിയ കൊമ്പുകളും പ്രതിരോധത്തിനായി നന്നായി വികസിപ്പിച്ച നെറ്റിത്തടങ്ങളുമുണ്ട്. കുരയ്ക്കുന്നതുപോലുള്ള ശബ്ദം അവയെ പെട്ടന്ന് വേട്ടക്കാർക്ക് മുന്നിലെത്തിക്കുന്നു. ഇവയെ സാധാരണയായി ജോഡികളായോ ഒറ്റയ്ക്കോ, പ്രഭാതത്തിലും സന്ധ്യയിലും കാണാറുണ്ട്.
കൂരമാൻ (Indian Chevrotain) (Moschiola meminna) : തവിട്ടുനിറവും വെളുത്ത രോമങ്ങളും ഉള്ള ഒളിച്ചിരിക്കുന്നതിൽ അഗ്രഗണ്യനായ ഈ ചെറു മാനുകളെ ഇടതൂർന്ന അടിക്കാടുകളിൽ കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടാണ്. ചെറിയ രൂപവും, ലജ്ജാകരമായ പെരുമാറ്റവും കാടിനോട് ചേർന്ന നിറങ്ങളുമെല്ലാം അവയെ ഒളിക്കാൻ സഹായിക്കുന്നു. കൂരമാനുകൾക്ക് കൊമ്പുകളില്ല. പ്രജനന കാലങ്ങളിലൊഴികെ ഇവയെ ഒറ്റയ്ക്കാണ് കാണാറുള്ളത്.
കാട്ടുപന്നി (Sus Scrofa): ഈ പ്രദേശത്തുടനീളം ധാരാളമായി കാണപ്പെടുന്ന സസ്തനിയായ ഇവയുടെ എണ്ണം സംരക്ഷണ നടപടികൾ മൂലം ഇപ്പോൾ ഗണ്യമായി വർദ്ധിച്ചു. ഈ വർദ്ധനവ് പ്രദേശവാസികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുകയും വയലുകളിലും തോട്ടങ്ങളിലും നാശമുണ്ടാക്കുകയും ചെയ്യുന്നു. കിഴങ്ങുവർഗ്ഗങ്ങൾ തേടി അവർ വിളകൾ കുഴിച്ചെടുക്കുന്നു. അങ്ങോട്ട് ശല്യപ്പെടുത്തിയാൽ ഈ മൃഗങ്ങൾ ആക്രമണകാരികളായി മാറും. മിശ്രഭുക്കുകളായ ഇവർ സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടെ പുതിയതോ ചീഞ്ഞതോ ആയ മിക്കവാറും എന്തും ഭക്ഷിക്കും.
മൊച്ച/നാടൻകുരങ്ങ് / ബോണറ്റ് മക്കാക് (Macaca radiata): ഇടത്തരം വലിപ്പമുള്ള, നീണ്ട വാലുള്ള ഈ കുരങ്ങിന്റെ ജന്മദേശം പെനിൻസുലർ ഇന്ത്യയാണ്. തലയിൽ എഴുന്നുനിൽക്കുന്ന രോമങ്ങളുടെ കിരീടത്താൽ തിരിച്ചറിയാവുന്ന ബോണറ്റ് മക്കാക്ക്, പ്രബലരായ ആൺ മൃഗങ്ങളുടെ നേതൃത്വത്തിൽ ചെറിയ ഗ്രൂപ്പുകളായി ജീവിക്കുന്ന ഒരു സാമൂഹിക മൃഗമാണ്. പഴങ്ങൾ, ഇലകൾ, കൂമ്പുകൾ, പ്രാണികൾ, മറ്റ് ചെറിയ ജീവികൾ എന്നിവ ഭക്ഷിക്കുന്ന അവ മിശ്രഭുക്കുകളാണ്.
സിംഹവാലൻ മക്കാക്ക് (Macaca silenus): പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സിംഹവാലൻ കുരങ്ങിനെ അതിന്റെ തിളങ്ങുന്ന കറുത്ത രോമങ്ങൾ, താടി, നീളൻ വാൽ എന്നിവയാൽ വേർതിരിച്ചിറിച്ചറിയാനാകും. ബോണറ്റ് മക്കാക്കിന് സമാനമായി, ശക്തരായ ആൺ മൃഗങ്ങളുടെ നേതൃത്വത്തിലുള്ള സാമൂഹിക സംഘങ്ങളായാണ് അവർ താമസിക്കുന്നത്. ലജ്ജാശീലരും ഒറ്റപ്പെട്ടവരുമായ ഈ മൃഗങ്ങൾ എസ്റ്റേറ്റുകൾക്കും തീരപ്രദേശങ്ങൾക്കും സമീപമുള്ള ഇടതൂർന്ന വനപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഇരുണ്ട രോമങ്ങളും രഹസ്യ സ്വഭാവവും മൂലം ഇവയെ അപൂർവമായേ കാണാനാകൂ. മുൻകാലങ്ങളിലെ ആവാസവ്യവസ്ഥയുടെ നഷ്ടവും അവയുടെ എണ്ണം കുറയുന്നതിന് കാരണമായി.
കരിങ്കുരങ്ങ് (Nilgiri Langur) (Trachypithecus johnii): തിളങ്ങുന്ന കറുത്ത രോമവും മഞ്ഞ കലർന്ന തവിട്ടുനിറത്തിൽ തലയുമുള്ള ഈ ലംഗൂർ ജലസ്രോതസ്സുകളുള്ള ഇടതൂർന്ന നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്നു. ജനവാസമുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്ന ഇവർ ഉയർന്ന പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.
കടുവ (Panthera tigris): കടുവയാണ് കാട്ടിലെ ഏറ്റവും പ്രധാന വേട്ടക്കാരൻ. മഞ്ഞ – തവിട്ട് നിറത്തിൽ, കറുപ്പും തവിട്ടുനിറത്തിലുള്ള വരകളും ഉള്ളതിനാൽ, ഇവ സ്വാഭാവിക ചുറ്റുപാടുകളുമായി രൂപസാദൃശ്യം തോന്നിപ്പിക്കുന്നു. കടുവകൾക്ക് നിലനിൽപ്പിന് മൂന്ന് പ്രധാന കാര്യങ്ങൾ ആവശ്യമാണ്: വിശ്രമിക്കാൻ തണൽ, ജലസ്രോതസ്സ്, ആരോഗ്യകരമായ ഇരയുടെ ലഭ്യത. ഉയർന്ന താപനിലയോട് അസഹിഷ്ണുത പുലർത്തുന്ന ഇവ പകലിന്റെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ മരങ്ങൾക്കടിയിൽ അഭയം തേടുന്നു.
മെരു (Viverricula indica): കോമൺ പാം സിവെറ്റിനേക്കാൾ ചെറുതാണ് ഇവ. മെരുവിനെ പുള്ളികളും വരകളുമുള്ള ചാരനിറത്തിലുള്ള ശരീരമാണ്. മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള തുറന്ന കാടാണ് അവർ ഇഷ്ടപ്പെടുന്നത്. അവിടെ ദ്വാരങ്ങളിലും പാറകൾക്കടിയിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും ഇവർ അഭയം കണ്ടെത്തുന്നു. എലികൾ, അണ്ണാൻ, പല്ലികൾ തുടങ്ങിയ ചെറിയ മൃഗങ്ങളെയും പ്രാണികളെയും ആണ് ഇരയാക്കുന്നത്. അവയുടെ വാസന ഗ്രന്ഥികളിൽ നിന്ന് വേർതിരിച്ചെടുത്ത കസ്തൂരിക്ക് വേണ്ടി പണ്ട് കാലങ്ങളിൽ ഇവയെ ധാരാളം വേട്ടയാടിയിരുന്നു.
ഉറുമ്പു തീനി /ഈനാം പീച്ചി (ഉറുമ്പ് ഈറ്റർ) (മാനിസ് ക്രാസികാഡാറ്റ): ഇന്ത്യൻ ഈനാംപേച്ചിയുടെ ഏറ്റവും വ്യതിരിക്തമായ സവിശേഷത ചെതുമ്പലുകൾ നിറഞ്ഞ കവചമാണ്. ഈ പല്ലില്ലാത്ത സസ്തനികൾ അവയുടെ പ്രാഥമിക ഭക്ഷണ സ്രോതസ്സായ ഉറുമ്പുകളെ പിടിക്കാൻ നീളമുള്ള, നീട്ടാവുന്ന നാവുകളെ ആശ്രയിക്കുന്നു. ഉറുമ്പുകൂടുകളെ തകർക്കാൻ വലിയ നഖങ്ങളുള്ള ശക്തമായ മുൻകാലുകളും അവയ്ക്കുണ്ട്. പകലുകളിൽ ചുരുണ്ടുകൂടി ഉറങ്ങുന്ന ഇവ രാത്രിയിൽ തീറ്റ തേടി പുറപ്പെടുന്നു.
കുട്ടി തേവാങ്ക് (Slender Loris (Loris tardigradus): ഈ മൃഗങ്ങൾ ഇടതൂർന്ന വനത്തിൽ വസിക്കുന്നു. മെലിഞ്ഞ ശരീരവും കൈകാലുകളും, വൃത്താകൃതിയിലുള്ള മുഖവും വലിയ കണ്ണുകളും ചേർന്ന ഒരു പ്രത്യേക രൂപമാണ് ഇവയ്ക്ക്. വാലുകൾ ഇല്ല. പകൽ സമയത്ത് ശാഖകളിൽ ചുരുണ്ടുകൂടി ഉറങ്ങുന്നു, രാത്രിയിൽ മരങ്ങളിൽ ജീവിക്കുന്നു.
ട്രാവൻകൂർ പറക്കും അണ്ണാൻ (Petinomys fuscocappillus) : പ്രത്യേകതകൾ നിറഞ്ഞ ഈ അണ്ണാനുകൾക്ക് മുൻഭാഗത്തെയും പിൻകാലിനെയും ബന്ധിപ്പിക്കുന്ന ചർമ്മത്തിന്റെ പാടകൾ ഉണ്ട്. ഇത് മരങ്ങൾക്കിടയിൽ കുതിച്ചുകയറുമ്പോൾ ചിറകുകളായി പ്രവർത്തിക്കുന്നു. യഥാർത്ഥത്തിൽ പറക്കാൻ കഴിവില്ലെങ്കിലും, നിശാ സഞ്ചാരികളായ ഈ മൃഗങ്ങൾ ഒരു മരത്തിന്റെ മുകളിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാൻ അവരുടെ കാലുകൾ ഉപയോഗിക്കുന്നു. ഇടതൂർന്ന വൻമരങ്ങളുടെ പൊള്ളകളിൽ പകലുകൾ ചെലവഴിക്കുന്നു, രാത്രിയിൽ പ്രാണികളെയും ചെറിയ മൃഗങ്ങളെയും പഴങ്ങളും തിന്നുന്നു. വനമേഖലയുടെ ഉൾഭാഗങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്.
മലയണ്ണാൻ (Ratufa indica): ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന മലയണ്ണാൻ അപൂർവ്വമായി ഭൂമിയിലേക്ക് ഇറങ്ങുന്ന ഒരു വനവാസിയാണ്. കുറ്റിരോമങ്ങൾ നിറഞ്ഞ നീണ്ട വാലും കറുത്ത രോമങ്ങളിൽ ചുവന്ന-തവിട്ട് വരകളുമുള്ള അതിമനോഹരമായ രൂപ പ്രകൃതിയാണ് ഇവർക്ക്. ലജ്ജാശീലരായ ഇവയെ പൊതുവെ കണ്ടെത്താൻ പ്രയാസമാണ്. ഒറ്റയ്ക്കോ ജോഡികളായോ ജീവിക്കുന്ന മലയണ്ണാനുകൾ വേട്ടക്കാരുടെ കൈയ്യെത്താത്ത ഉയരത്തിൽ നേർത്ത ശാഖകളിൽ ചില്ലകളും ഇലകളും കൊണ്ട് ഗോളാകൃതിയിലുള്ള കൂടുകൾ നിർമ്മിക്കുന്നു. ഒരു അണ്ണാൻ തന്നെ, ഉറങ്ങാനും കുഞ്ഞുങ്ങളെ വളർത്താനും ഭക്ഷണം സൂക്ഷിക്കാനും വേണ്ടി പല മരങ്ങളിലായി ഒന്നിലധികം കൂടുകൾ ഉണ്ടാക്കിയേക്കാം.
പക്ഷികൾ
നമ്മുടെ കാടുകളിൽ വിവിധങ്ങളായ പക്ഷികളുടെ വൈവിധ്യം കാണാൻ സാധിക്കും. ഇതിൽ ശ്രദ്ധേയമായ ചില പക്ഷികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
മയിൽ
തീവ്രമായ നിറമുള്ള തൂവലുകളാൽ ശ്രദ്ധയമായ മയിലുകൾ പ്രദേശവാസികൾക്ക് അഭിമാനത്തിന്റെ ഉറവിടമായി മാറുന്നു. പെൺമയിലുകളെ അപേക്ഷിച്ച് ആൺ മയിലുകൾക്ക് അസാധാരണ നീളമുള്ള വാലുകളും കാണപ്പെടുന്നുണ്ട്. പക്ഷെ ആൺ-പെൺ മയിലുകളെയും വിശുദ്ധമായി കരുതുന്നുണ്ടെങ്കിലും പെൺ മയിലുകൾ താരതമ്യേന വലിപ്പത്തിൽ ചെറുതും ആൺമയിലുകളെ പോലെ വർണ്ണാഭമായ കാഴ്ച പ്രധാനം ചെയ്യുന്നതുമല്ല.
മലമുഴക്കി വേഴാമ്പൽ
സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. ഈ അപൂർവ്വവും
ആകർഷണീയവുമായ പക്ഷി മഞ്ഞയും, കറുപ്പും നിറങ്ങളോടുകൂടിയും തലയിൽ ഒരു പ്രമുഖ തൊപ്പിയോടുകൂടിയും (casque) കാണപ്പെടുന്നു. താഴ്വരകളിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഇവ പഴങ്ങൾ, പല്ലികൾ, പാമ്പുകൾ എന്നിവയെ ഭക്ഷിക്കുന്നവയാണ്.
കോഴിവേഴാമ്പൽ
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു തദ്ദേശീയമായ പക്ഷിയാണ് കോഴിവേഴാമ്പൽ. ഈ വേഴാമ്പലുകൾ ചെറിയ ശബ്ദമുണ്ടാക്കുന്ന കൂട്ടത്തിൽ പ്രത്യേകിച്ച് ഇണചേരുന്ന സമയങ്ങളിലാണ് കാണപ്പെടുന്നത്. സാധാരണ കാണപ്പെടുന്നത് താഴ്ന്ന മേഖലയിലെ വനപ്രദേശത്താണ്. ചാര നിറത്തിൽ കാണപ്പെടുന്ന ഈ പക്ഷികൾക്ക് നെഞ്ചിലും തൊണ്ടയിലും വെള്ളവരകളുണ്ട്. ആൺ-പെൺ പക്ഷികൾ കാഴ്ചയിൽ ഒരുപോലെ തോന്നുന്നു. ഇവയ്ക്ക് തലയിൽ തൊപ്പിയില്ല. വലിയ കൂട്ടമായി ശബ്ദകോലാഹലങ്ങളോട് കൂടി വലിയ ഫലവൃക്ഷങ്ങൾക്ക് ചുറ്റും കാണപ്പെടുന്നു.
കാട്ടുകോഴികൾ
നാടൻ കോഴികളുമായി സാമ്യം തോന്നിപ്പിക്കുന്ന ഇവ കാട്ടിലുടനീളം ജോഡികളായോ ചെറിയ കൂട്ടങ്ങളായോ കാണപ്പെടുന്നു. ആൺപക്ഷികൾ താരതമ്യേന പെൺപക്ഷികളെക്കാളും തിളക്കമുള്ള നിറങ്ങളോടുകൂടിയും അരിവാൾ ആകൃതിയിലുള്ള വാലുകളോടുകൂടി കാണപ്പെടുന്നു. പെൺവിഭാഗത്തിന് മങ്ങിയ തവിട്ടുനിറത്തിലുള്ള തൂവലുകളാണ്. മനുഷ്യനെ ഭയപ്പെടുന്ന ഇവ പറന്നോ അടുത്തുള്ള മരകൊമ്പുകളിൽ ശരണം തേടിയോ കാണപ്പെടുന്നു. രാത്രി ഒറ്റക്കോ കൂട്ടമായോ മരകൊമ്പുകളിൽ ചേക്കേറുകയാണ് പതിവ്.
മഞ്ഞത്തേൻകിളി
ഈ പക്ഷികൾ ജോഡികളായി, പൂവിടുന്ന മരങ്ങൾ സന്ദർശിക്കുന്നവരാണ്. ആൺപക്ഷികൾ തിളങ്ങുന്ന നിറങ്ങളോടും പെൺപക്ഷികൾ വർണ്ണശോഭമല്ലാത്ത തവിട്ടുകലർന്ന നിറത്തോടും കാണപ്പെടുന്നു. തേൻകിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്. ശരീരം പൂർണ്ണമായും തിരിക്കാതെ വായുവിൽ ചുറ്റിക്കറങ്ങാനും സഞ്ചരിക്കാനും ശ്രദ്ധയമായ കഴിവ് പ്രകടിപ്പിക്കുന്നു.
ഈ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന മറ്റ് പക്ഷികളുടെ പട്ടിക ചുവടെ ചേർക്കുന്നു.
- ചക്കിപ്പരുന്ത്
- കൃഷ്ണപരുന്ത്/ചെമ്പരുന്ത്
- കിന്നരിമൈന
- കാട്ടുമൈന
- ചെമ്പോത്ത്/ഉപ്പൻ
- പൂത്താങ്കീരി
- നീലതത്ത
- ഇരട്ടത്തലച്ചി
- തത്തച്ചിന്നൻ
- അരിപ്രാവ്
- മരതകപ്രാവ്/ഓമനപ്രാവ്
- ഉപ്പൂപ്പൻ
- നാകമോഹൻ
- കാടുമുഴക്കി
- മഞ്ഞക്കിളി
- പൊകണപ്രാവ്
- മരപ്രാവ്
- 18. മീൻകൊത്തിച്ചാത്തൻ
- 19. മുണ്ടൻമരംകൊത്തി/ തണ്ടാന മരംകൊത്തി
- 20. വലിയപൊന്നി മരംകൊത്തി
- 21. കൽമണ്ണാത്തി
- 22. നിലത്തൻ
- 23. മണ്ണാത്തപ്പൂള്ള്
- 24. ബലികാക്ക
- 25. കരിമ്പൻ കാട്ടുബുൾബുൾ
ഉരഗങ്ങൾ
വിഷമുള്ളതും, വിഷമില്ലാത്തതുമായ വിഭാഗം ജീവികൾ ഉൾകൊള്ളുന്നതാണ് ഉരഗങ്ങളുടെ വിഭാഗം. പ്രദേശത്ത് കാണപ്പെടുന്ന ചില ഉരഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Flying lizard :
പല്ലിവർഗ്ഗത്തിൽപ്പെട്ട ഓന്തുമായി രൂപസാദൃശ്യമുള്ള ഇവ വശങ്ങളിലെ അയഞ്ഞ ചർമ്മം വികസിപ്പിച്ച് മരങ്ങളിൽ നിന്ന് മരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ/പറക്കാൻ സാധിക്കും. വനത്തിന്റെ വരണ്ട ഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇവയ്ക്ക് യഥാർത്ഥത്തിലുള്ള പറക്കൽ സാധ്യമല്ല.
അരണ : വ്യത്യസ്ത വലിപ്പത്തിലും നിറങ്ങളിലുമുള്ള നിരവധി അരണകൾ വനത്തിൽ കാണപ്പെടുന്നുണ്ട്. ചിലർ ഇലകൾ അഴുകുന്ന, ചൂടുള്ളതും നനഞ്ഞതുമായ അന്തരീക്ഷമാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവ തുറസ്സായ സ്ഥലത്താണ് വളരുന്നത്.
രാജവെമ്പാല: ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന വിഷപാമ്പാണ് രാജവെമ്പാല. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇടതൂർന്ന വനങ്ങളിൽ കാണപ്പെടുന്ന ഇവ ഏകാന്ത ജീവികളാണ്. 3.6 -5.6 മീറ്റർ വരെ നീളത്തിൽ ഇവ കാണപ്പെടാറുണ്ട്. മനുഷ്യ സമ്പർക്കം ഇവ ഒഴിവാക്കാറുണ്ട്. പ്രാഥമികമായി മറ്റ് പാമ്പുകളേയും എലികളേയും ഭക്ഷിക്കുന്ന ഇവ ഉണങ്ങിയ ഇലകളിൽ നിന്നും ചില്ലകളിൽ നിന്നും കൂടുണ്ടാക്കുകയും അവിടെ മുട്ടയിടുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾ പോലും മാരകമായ വിഷമുള്ളതാണ്(നാഡീവ്യൂഹത്തെ ബാധിക്കുന്നവ) .
മൂർഖൻ : ഏറ്റവും സാധാരണമായി കാണപ്പെടുന്ന വിഷമുള്ള പാമ്പാണ് മൂർഖൻ. നാഡീവ്യൂഹത്തിനെ ബാധിച്ച് ശ്വാസതടസ്സവും മരണത്തിനും ഇടവരുത്തുന്ന മാരകമായ വിഷമാണ് ഇവയിൽ കാണപ്പെടുന്നത്. ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ ഇവ കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് പത്തി വിടർത്താറുണ്ട്. ആൺ വർഗ്ഗം വലിപ്പ കൂടുതലായി കാണപ്പെടുന്നു. എലി, മുട്ടകൾ, തവള, പക്ഷികൾ, മറ്റ് പാമ്പുകൾ, ചെറു ജീവികൾ എന്നിവയാണ് ഇവയുടെ ആഹാരം.
പെരുംപാമ്പ്/മലമ്പാമ്പ് :
വിഷമില്ലാത്ത ഇനമാണെങ്കിലും പക്ഷെ ഇരയെ വരിഞ്ഞു മുറുക്കി മരണത്തിലേക്ക് നയിക്കാൻ കഴിവുള്ളവയാണ്. ഈ പാമ്പുകൾ ഈർപ്പമുള്ള പ്രദേശമാണ് ഇഷ്ടപ്പെടുന്നത്. വെള്ളത്തിൽ സഞ്ചരിക്കാൻ കഴിയുന്നവരും ഉയരം കീഴടക്കാൻ കഴിയുന്നവരുമാണ് ഇവ. അവരുടെ ഭക്ഷണത്തിൽ ചെറിയ മൃഗങ്ങൾ, പക്ഷികൾ, തവളകൾ എന്നിവ ഉൾപ്പെടുന്നു. അവ മന്ദഗതിയിലാണെന്ന് തോന്നുമെങ്കിലും ഇരയെ വേട്ടയാടുന്നതിന് വളരെ ഉത്സാഹിയായി കാണപ്പെടുന്നു.
അണലി : ദീർഘവൃത്താകൃതിയിലുള്ള പാടുകളും പ്രത്യേകമായി ത്രികോണാകൃതിയിലുള്ള തലയുമുള്ള ഇരുണ്ട തവിട്ട് നിറത്തിൽ കാണപ്പെടുന്ന വിഷപാമ്പാണ് അണലി. പാറകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളിൽ ഇവ മറഞ്ഞിരിക്കുന്നു. പ്രകോപനം ഉണ്ടാക്കുന്നത് വരെ ചുരുണ്ടിരിക്കും. ഇവ പൊതുവെ മനുഷ്യ സമ്പർക്കത്തിൽ നിന്നും അകന്ന് കാണപ്പെടുന്നു. ഭീഷണി നേരിടുമ്പോൾ ഇവ വലിയ ശബ്ദത്തോടുകൂടി വിഷപ്പല്ലുകൾ കൊണ്ട് ഇരയെ ആക്രമിക്കുകയും ചെയ്യുന്നു. ചെറിയ മൃഗങ്ങൾ, പക്ഷികൾ, പല്ലികൾ എന്നിവയാണ് ഇവയുടെ ആഹാരം.
വെള്ളിക്കെട്ടൻ/ശംഖുവരയൻ (Krait) : നാഡീ വ്യൂഹത്തിനെ ബാധിക്കുന്ന മാരക വിഷമാണ് ഇവയ്ക്ക്, കടിയേറ്റാൽ മയക്കവും മരണവും സംഭവിക്കാം. രാത്രിയിൽ ഉത്സാഹിയായി കാണപ്പെടുന്ന ഇവ നീല നിറത്തിൽ മങ്ങിയ വെള്ള വരകളോടുകൂടി കാണപ്പെടുന്നു. മറ്റ് പാമ്പുകൾ, പല്ലികൾ, പക്ഷികൾ, എലികൾ എന്നിവയാണ് ഇവയുടെ ആഹാരം.
ചേര (Rat snake) : കർഷകരുടെ മിത്രമായി അറിയപ്പെടുന്ന ഇവ എലിവർഗ്ഗത്തെ ഇരായാക്കുകയും വിഷമില്ലാത്തവയുമാണ്. ഉയരം കീഴടക്കാൻ കഴിയുന്നവരാണ്. ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ ശക്തമായി കടിക്കുകയും ദുർഗന്ധം പുറപ്പെടുവിക്കുകയും ചെയ്ത് സുരക്ഷിതരാകുന്നു.
Common Blind snake: വലിയ മണ്ണിരയോട് സമ്യമുള്ളവായാണ്. ചോക്ലേറ്റ് നിറത്തിൽ കാണപ്പെടുന്ന ഇവ, തണുത്തതും ഈർപ്പമുള്ളതുമായ മേഖലയിൽ കാണപ്പെടുന്നു. കാഴ്ചശക്തി ഇവയ്ക്ക് കുറവാണ്. ലാർവ, പുഴു, മൃദുപ്രാണികൾ എന്നിവയാണ് ആഹാരം.
Common Green whip Snake : കറുപ്പും വെളുപ്പുമായ വ്യത്യസ്ത അടയാളങ്ങളുള്ള ഈ മെലിഞ്ഞ പച്ച പാമ്പ് ചെറിയ മരങ്ങളുടേയും കുറ്റിചെടികളിൽ നിന്നും ഇരയെ വേട്ടയാടുന്നു. വാൽ കൊണ്ട് തൂങ്ങി നിൽക്കാൻ കഴിയുന്ന ഇവ പ്രാണികൾ, പല്ലികൾ, ചെറുപക്ഷികൾ എന്നിവയെ ആക്രമിക്കാൻ തലഭാഗം സ്വതന്ത്രമായി തൂക്കിയിടുന്നു.
Checkered Keelback (നീർക്കോലി) : ജലത്തിൽ കാണുന്ന ഇവ വിഷമില്ലാത്തവയാണ്. വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ, അരുവികൾ, ചാലുകൾ, മറ്റ് ജലാശയങ്ങളിലും കാണപ്പെടുന്നു. അപൂർവ്വമായി മാത്രം വെള്ളത്തിൽ നിന്നും പുറത്തേയ്ക്കു വരുന്നു. പ്രതിരോധത്തിലാകുമ്പോൾ ശക്തമായി പ്രഹരിയ്ക്കാൻ കഴിയുന്നവയാണ്. തവളകൾ, പ്രാണികൾ ചെറുമീനുകൾ, ഇരകൾ എന്നിവയാണ് പ്രധാന ആഹാരം.
Water Snake: ജലാശയത്തിൽ കാണപ്പെടുന്ന മറ്റൊരിനം വിഷരഹിത പാമ്പാണിത്. അപൂർവ്വമായി മാത്രം കരയിലേയ്ക്ക വരുന്നു. ഇവർ തവളകളെയും പുഴുക്കളേയുമാണ് ഭക്ഷിക്കുന്നത്.
Tree Snake: ചെറിയ മരങ്ങളുടേയും കുറ്റിക്കാടുകളുടേയും ഇലകൾക്കിടയിലാണ് ഈ വിഷഹരിത പാമ്പ് ജീവിക്കുന്നത്.
മണ്ണൂലി പാമ്പ് (Sand Boa): കടും തവിട്ട് നിറത്തിലുള്ള പിങ്ക് കലർന്ന ചാരനിറത്തിൽ കാണപ്പെടുന്നു. വിഷമുള്ള പാമ്പുകളാണ്. ചെറിയതല, ലംബമായി കാണുന്ന കൃഷ്ണമണികൾ, വാലുകൾ തലയോട് സാമ്യമുള്ളതാണ്. മാത്രമല്ല അവയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാനും കഴിയും. ഈ കഴിവ് രണ്ട് തലയുള്ളവരാണെന്ന് ഈ വിഭാഗത്തെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
Wolf Snake: ഈ നിരുപദ്രവകരമായ തവിട്ട് നിറമുള്ള പാമ്പ് ഒരു ക്രെയ്റ്റിനോട് സാമ്യമുള്ളതാണ്. പക്ഷെ അതിന്റെ മുൻഭാഗത്ത് വ്യത്യസ്തമായ തവിട്ട് വരകളുണ്ട്. കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ചെറിയ എലി, പല്ലി, പ്രാണികൾ എന്നിവയെ വേട്ടയാടാൻ രാത്രിയിൽ ഇറങ്ങുന്നു.
ആമകൾ (Tortoise): ഈ കവചിത ഉരഗങ്ങൾ വറ്റാത്ത അരുവികൾക്ക് സമീപത്തായി വനത്തിന്റെ മുകൾഭാഗങ്ങളിൽ വസിക്കുന്നു.
ഉഭയ ജീവികൾ : സിസിലിയൻ അടക്കമുള്ള ഉഭയജീവികൾക്ക് വനം ഒരു ആവാസവ്യവസ്ഥയാകുന്നു.
തവളകൾ(Frogs): വെള്ളക്കെട്ടിലും, ഈർപ്പമുള്ള സ്ഥലങ്ങളിലും നിരവധി തവള ഇനങ്ങളെ കാണാൻ സാധിക്കുന്നു. ഇവ Rana ജനുസ്സിൽ ഉൾപ്പെടുന്നവയുമാണ്.
- Six-Limbed Frog (Rana hexadactyla)
- Indian Bullfrog (Rana tigrina)
- Assam Toad-headed Frog (Rana semipalmata)
- Malabar Frog (Rana malabarica)
- Golden-brown Frog (Rana aurentiaca
Toads (ചൊറിത്തവള): Bufo ജനുസ്സിൽപ്പെട്ട തവളകളെയും വനത്തിൽ കാണാൻ സാധിക്കുന്നു. സാധാരണ ഇനങ്ങൾ.
- Black Spotted Toad (ചൊറിത്തവള)
- Parietal Toad (കാട്ടുചൊറിത്തവള)
- Small Eared Toad(ചെറുചെവിയൻ).
Tree Frogs: മരത്തവളകളിൽ ചിലത് വിഷമുള്ളവയാണ്. വനത്തിലും ഇവയെ കാണാം. ഇവ റാക്കോഫോറസ് ജനുസ്സിൽ പെടുന്നു.
ഉദാ. Malabar treefrog (Rhacophorous malabaricus)
Caecilian (കുരുടികൾ): കാടുകളിൽ അധികം അറിയപ്പെടാത്ത ഒരു ഉഭയജീവിയാണ് സിസിലിയൻ വിഭാഗം. മാളങ്ങളിൽ വസിക്കുന്ന പുഴുപോലെ തോന്നിപ്പികുകന്ന വിഭാഗമാണ്. സാധാരണ കാണാറില്ലെങ്കിലും അവർ വനത്തിലെ ഉഭയജീവികളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
മത്സ്യം
കേരളത്തിലെ മത്സ്യജാലങ്ങൾ വൈവിധ്യമാർന്നതാണ്. അവ അധിവസിക്കുന്ന ജലാശയത്തെയും അതിന്റെ സവിശേഷതകളെയും ആശ്രയിച്ചിരിക്കുന്നു. ലോകത്തിൽ മറ്റൊരിടത്തും കാണപ്പെടുന്നില്ല എന്നർത്ഥം വരുന്ന തദ്ദേശീയ (Endemic) സ്പീഷിസുകളുടെ എണ്ണം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉദാ : വയനാട്ടിൽ അടുത്തിടെ നടത്തിയ സർവ്വെയിൽ 58 മത്സ്യ ഇനങ്ങളെ അരുവികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 25 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. Lepidopygopsus typus, Hysilobarbus kurali തുടങ്ങിയ സ്പീഷീസുകൾ കേരളത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ തെക്കൻ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രാദേശിക മത്സ്യങ്ങളുടെ ചില ഉദാഹരണങ്ങളാണ്.
അകശേരുകികൾ
നട്ടെല്ലില്ലാത്ത ജീവി വർഗ്ഗത്തെയാണ് അകശേരുകികൾ എന്ന് വിളിക്കുന്നത്. മൃഗവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഈ താഴ്ന്ന വിഭാഗത്തിലെ പ്രധാനികളെക്കുറിച്ച് ചുവടെ ചേർക്കുന്നു.
മണ്ണിരകളും അട്ടകളും
ഈർപ്പമുള്ള പ്രദേശങ്ങൾ മണ്ണിരകളുടെയും അട്ടകളുടെയും ആവാസ കേന്ദ്രമാണ്. ദ്രാവിഡ, മെഗാസ്ക്കോലക്സ, ലെംനോസ്കോലെക്സ്, ഡൈക്കോഗാസ്റ്റർ, മോണിലിഗാസ്റ്റർ, ട്രാവൻസ്കോലൈഡ്സ്, മെറ്റാഫെറി എന്നിവ മണ്ണിര ഇനങ്ങളിൽപ്പെടുന്നു. മഴക്കാലത്ത് ധാരാളം അട്ടകളെ കാണാൻ സാധിക്കുന്നു. പ്രത്യേകിച്ച് ബൈപ്പാലിയം ജനുസ്സിൽപ്പെട്ടവ.
Molluscks: ശുദ്ധ ജലചിപ്പികൾ, ഒച്ചുകൾ എന്നിവയെയാണ് ഈ വിഭാഗത്തിൽ സാധാരണമായി കാണപ്പെടുന്നത്.
Crustaceans:: ഈ വിഭാഗത്തിൽപ്പെടുന്നത് ഞണ്ടുകൾ, കൊഞ്ചുപോലുള്ള മത്സ്യങ്ങളാണ്.
Arachnids: നനവുള്ള പ്രദേശങ്ങളിൽ വിവിധ വലിപ്പത്തിലുള്ള തേളുകളേയും പഴുതാരകളേയും കാണാൻ കഴിയും. കൂടാതെ തേരട്ടകളേയും ഉരുണ്ടതേരട്ടകളേയും കാണാൻ സാധിക്കും.
തേനീച്ചകൾ : വ്യത്യസ്ത വലിപ്പത്തിലുള്ള തേനീച്ചകൾ മരക്കൊമ്പുകൾ, പാറക്കെട്ടുകൾ കുറ്റിക്കാടുകൾ, പുല്ലുകൾ കൂടാതെ പൊള്ളയായ മരക്കൊമ്പുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൂടുകൾ നിർമ്മിക്കുന്നു. പ്രാദേശിക ഗോത്രങ്ങൾ ശേഖരിക്കുന്ന പ്രധാന ഉത്പന്നങ്ങളാണ് തേനും തേനീച്ചമെഴുകും.
ചിലന്തികൾ: വ്യത്യസ്തമായ ചിലന്തി വിഭാഗങ്ങളെ വനത്തിൽ കാണാൻ സാധിക്കും. Funnel-web ചിലന്തികൾ, jumping spiders, oval eyed spiders, wandering spiders, daddy long leg spiders, comb-footed spiders ,crab spiders എന്നിവ ഇതിൽപ്പെടുന്നു.
ചിത്രശലഭങ്ങളും കല്ലീച്ചകളും: നമ്മുടെ സംസ്ഥാനം ചിത്രശലഭങ്ങൾ, പാറ്റകൾ, കല്ലീച്ചകൾ എന്നിവയുടെ ഈറ്റില്ലമാണ്. മഴക്കാലത്തിന് തൊട്ടുമുമ്പ് സാധാരണ മഞ്ഞ ഇനം ഉൾപ്പെടെ ധാരാളം ചിത്രശലഭങ്ങൾ കാണാൻ സാധിക്കും. ട്രോയ്ഡ്സ് മിനോസ്, നെപ്റ്റിസ് ഹൈലാസ്, ജുനോണിയ ലെമോണിയാസ്, ഡാനസ് ജെനൂഷ്യ, കാറ്റോപ്സിലിയപോമോണ, ലെപ്റ്റോസിയ നീന, കനിഷ്ക കാനസ്, ഹൈപോളിംനാസ് ബോളിന, പരാന്റിക്ക നീലഗിരിയെസിസ്, ഹൈപോളിംനാസ് മിസ്സിപസ് എന്നീ ചിത്രശലഭ ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.