വരൂ!! പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സന്നദ്ധരാകാം.
മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ മനുഷ്യജീവന് സംരക്ഷിക്കുന്നതിനും, പാമ്പിനെ സുരക്ഷിതമായി മാറ്റുന്നതിനും “സ്നേക്ക് റെസ്കുവര്” ആയി രജിസ്റ്റര്‍ ചെയ്യാം
നമ്മുടെ ആവാസവ്യവസ്ഥയിൽ പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.പാരിസ്ഥിതിക സന്തുലിതാവസ്ഥനിലനിർത്തുന്നതിന് അവയുടെ സംരക്ഷണം അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുമ്പോള്‍ പലപ്പോഴും മനുഷ്യജീവന് ഭീഷണി ഉണ്ടാകുന്നതും പരിഹരിക്കപ്പെടെണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് പാമ്പുകള്‍ക്കും പരിക്കേല്‍ക്കാതെ പാമ്പുകളെ പിടികൂടി പ്രദേശത്ത് നിന്നും മാറ്റെണ്ടതുമുണ്ട്.
സാമൂഹിക സുരക്ഷക്കുംപാമ്പുകളെസംരക്ഷിക്കുന്നതിനുമായി എന്തിനു സ്വയം സന്നദ്ധരാകണം?
- സാമൂഹിക സുരക്ഷ:മനുഷ്യവാസപ്രദേശങ്ങളിൽ നിന്ന് പാമ്പുകളെ യഥാസമയം മാറ്റുന്നത് മനുഷ്യര്‍ക്ക് പാമ്പുകടിയേറ്റു അപകടം ഉണ്ടാകുന്നത് കുറക്കാന്‍ കഴിയും.
- ജൈവവൈവിധ്യം സംരക്ഷിക്കുക :നമ്മുടെ ആവാസവ്യവസ്ഥയിൽ പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു എന്നതിനാല്‍ പാമ്പുകളെ സംരക്ഷിക്കുന്നത് വഴി ജൈവവൈവിധ്യം സംരക്ഷിക്കുവാന്‍ കഴിയും.
- പാമ്പുകളെ കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ അവസരം :പാമ്പുകളുടെപെരുമാറ്റത്തെക്കുറിച്ച് പഠിക്കുകയും സമൂഹവുമായി അറിവ് പങ്കിടുകയും ചെയ്യുവാന്‍ കഴിയും.
ഒരു “സ്നേക്ക് റെസ്കുവര്” എന്താണ് ചെയ്യുന്നത്?
- റെസ്ക്യൂ കോളുകളോട് യഥാസമയം പ്രതികരിക്കുക :പൊതുജനങ്ങളിൽ നിന്നുമുള്ള റെസ്ക്യൂകോളുകളിൽ യഥാസമയം അറ്റന്‍ഡ് ചെയ്തു വേണ്ട നടപടികള്‍ സ്വീകരിക്കുക.
- പാമ്പുകളെ സുരക്ഷിതമായി പിടി കൂടി പ്രദേശത്ത് നിന്നും മാറ്റുക :പാമ്പുകളെ ശാസ്ത്രിയമായി പിടികൂടുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പാമ്പുകളെ സുരക്ഷിതമായി പിടിക്കാനും പ്രദേശത്ത് നിന്നും മാറ്റാനും വേണ്ട നടപടികള്‍ സ്വീകരിക്കുക.
- പൊതു അവബോധം വര്‍ദ്ധിപ്പിക്കുക : പാമ്പുകളുടെ രീതികളെക്കുറിച്ചുംസംരക്ഷണത്തെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിക്കുക.
ഒരു “സ്നേക്ക് റെസ്കുവര്” ആകുന്നതെങ്ങനെ ?
രജിസ്ട്രേഷനും പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒരാൾക്ക് ഒരു സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവർ ആകാം.
ഞങ്ങളോടൊപ്പം ചേര്‍ന്ന് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാം
ഒരേ സമയം മനുഷ്യജീവനുംപാമ്പുകളെയും രക്ഷിക്കുവാന്‍ സ്വയം സന്നദ്ധരായി വരുന്നത്, ഒരു വ്യക്തി എന്ന നിലക്ക്, സാമൂഹിക സുരക്ഷയ്ക്കുംപ്രകൃതി സംരക്ഷണത്തിനും നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ ഒരു സംഭാവനയാണ്. അത് വഴി നമുക്ക് ഓരോരുത്തര്‍ക്കും ഒരു ഹരിത യോദ്ധാവായി മാറാം.
ഒരു “സ്നേക്ക് റെസ്കുവര്” ആയി സന്നദ്ധപ്രവർത്തനം നടത്തുന്നതിന് തയ്യാറാണോ?
കൂടുതൽ വിവരങ്ങൾക്കുംരജിസ്റ്റർ ചെയ്യുന്നതിനും ഞങ്ങളെ [ഇമെയിൽ വിലാസം] എന്ന വിലാസത്തിൽ ബന്ധപ്പെടുക അല്ലെങ്കിൽ [വിലാസം] എന്ന വിലാസത്തിൽ ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുക.