Kerala Forest Department

കേരളത്തിലെ സ്ഥാനീയ സസ്യ- ജീവിജാലങ്ങൾ

സസ്യജാലങ്ങളുടെ കലവറയായ കേരളം മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിൽ അതിശയിപ്പിക്കുന്ന അനേകം സ്ഥാനീയസസ്യങ്ങളുടെ ആവാസം കൂടിയാണ്. 3800 സപുഷ്പികളിൽ 33.5 ശതമാനവും കേരളത്തിന്റെ അതിർത്തക്കുള്ളിൽ മാത്രമായി കണപ്പെടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന സ്ഥാനീയ ഇനങ്ങളിൽ 22.6 ശതമാനം കേരളത്തിൽ മാത്രമായി കാണപ്പെടുന്നു.

ഗോണ്ട്വാനലാൻഡ് എന്ന മാതൃഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ നിന്നുമാണ് അനുപമമായ ഇത്തരം സ്ഥാനീയ സസ്യങ്ങളുടെ ഉൽപത്തി വ്യക്തമാക്കപ്പെടുന്നത്.  കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന പല സസ്യങ്ങളും ചില  സ്വഭാവസവിശേഷതകൾ പങ്കുവയ്ക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരവും കാലാനുസൃതവുമായ വേർത്തിരിവുകൾ മൂലം പ്രകടമായ വ്യത്യാസങ്ങൾക്കും വിധേയമായിട്ടുണ്ട്. നീലഗിരി, കാർഡമം, പഴനി മലനിരകളിലെ സസ്യങ്ങൾ ശ്രീലങ്കയിലെ ആദംസ് കൊടുമുടിയിലെ സസ്യജാലങ്ങളുമായി ഏറെ സാമ്യതകൾ പങ്ക് വയ്ക്കുന്നുണ്ട് എന്നുള്ളത് പൊതു പൈതൃകത്തിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

കേരളത്തിലെ സ്ഥാനീയസസ്യങ്ങൾ കണ്ടുവരുന്നത് മൂന്ന് പ്രധാന മേഖലകളിലായാണ്.   അഗസ്ത്യമല, ആനമല –ഹൈറേഞ്ചുകൾ കൂടാതെ സൈലന്റ് വാലി-വയനാട് മേഖലകൾ.  അഗസ്ത്യമലയിൽ തന്നെ ഏകദേശം 190 സ്ഥാനീയ സസ്യങ്ങൾ കാണപ്പെടുന്നുണ്ട്.  ഇവയിൽ പലതും എണ്ണത്തിൽ കുറവും വളരെ ചുരുങ്ങിയ ഭൂപ്രദേശത്തായിട്ടുമാണ് കാണപ്പെടുന്നത്.  താരതമ്യേന വലുപ്പം കുറവുള്ള ഈ വനമേഖലയിൽ നടത്തിയ സമീപകാലസർവ്വേകൾ പ്രകാരം 35 പുതിയ സസ്യജാതികളെ കണ്ടെത്തിയിട്ടുണ്ട്.

ആനമലയും ഹൈറേഞ്ചുകളും മറ്റൊരിടത്തും കാണപ്പെടാത്ത മൂന്ന് സവിശേഷ സസ്യ ജനുസ്സുകൾക്ക് പേരുകേട്ട മേഖലകളാണ്. ഹാപ്ലോത്തിസ്മിയ, സ്യൂഡോഗ്ലോചിഡിയൻ, ഉത്ലെരിയ. നിർഭാഗ്യവശാൽ, ഈ പ്രദേശത്തെ അനാഫാലിസ് ബാർനെസി, ബെഗോണിയ അലീസിയ, നിരവധി ഇംപാറ്റിയൻസ് സ്പീഷീസുകൾ ഉൾപ്പെടെയുള്ള പല സസ്യങ്ങളും ഗുരുതരമായ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.

സൈലന്റ് വാലി-വയനാട് മേഖലകൾ ഭൂമിയിൽ മറ്റൊരിടത്തും കാണപ്പെടാത്ത അഞ്ച് സ്ഥാനീയ സസ്യ ജനുസ്സുകളുടെ ആവാസ കേന്ദ്രമാണ്: ചന്ദ്രശേഖരാനിയ, ബയോലെപിസ്, കാഞ്ഞാരം മെറ്റിയോറോമിർട്ടസ്, സൈലന്റ് വാല്യയ. ഇത്തരം  അവിശ്വസനീയമായ ജൈവവൈവിധ്യം കേരളത്തെ സസ്യജാലങ്ങളുടെ സവിശേഷ ഭൂമികയായി മാറ്റുന്നു.

പർവതനിരകൾ മുതൽ ഉഷ്ണമേഖലാ വനങ്ങൾ വരെ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകൾ  ആകർഷകമായ ഒരു കൂട്ടം ജീവികൾക്ക് അഭയം നൽകുന്നു. വംശനാശഭീഷണി നേരിടുന്ന ഒരിനം തീളക്കമുള്ള തവളയാണ് റൊർചെസ്റ്റസ് റെസ്‌പ്ലെൻഡൻസ്.  ദക്ഷിണേന്ത്യൻ കൊടുമുടിയായ ആനമുടിക്ക് ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ തവളയ്ക്ക് ചെറിയ കൈകാലുകളും ചർമ്മത്തിൽ ധാരാളം ഗ്രന്ഥികളുമുണ്ട്. ആനമുടി കൊടുമുടിയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.  ഇരവികുളം ദേശീയ ഉദ്യാനത്തിൽ മാത്രമേ മുൻപ് ഇതിന്റെ സന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളൂ.

കേരളത്തിലെ ചില പ്രാദേശിക ഇനങ്ങൾ നോക്കാം:

പച്ചക്കണി ഇലത്തവള എന്നറിയപ്പെടുന്ന റോർചെസ്റ്റസ് ക്ലോറോസോമ കേരളത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

ഉമ്മെൻസീസിലിയൻ എന്നും ബോണോകോർഡ് സിസിലിയൻ എന്നും അറിയപ്പെടുന്ന ഒരു ഉഭയജീവിയാണിത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇവയെ തിരുവനന്തപുരം ജില്ലയിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു തവളയാണ് റോർ ചെസ്റ്റസ് ഒക്ലാൻഡ്രേ. കക്കയം റിസർവ് ഫോറസ്റ്റിൽ നിന്നാണ് ഇവയെ  ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം പശ്ചിമഘട്ടത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഈ തവളയെ സാധാരണമായി കണ്ടുവരുന്ന മുളയുടെ ഇനത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.

Nyctibatrachus ജനുസ്സിലെ അറിയപ്പെടുന്ന ഏറ്റവും ചെറിയ തവളയാണ് Nyctibatrachus minimus.  കേരളത്തിലെ വയനാട്ടിൽ അടുത്തിടെയാണ് ഇവയെ കണ്ടെത്തിയത്. ഈ ചെറിയ തവളയുടെ കാൽവിരലുകളിലോ മറ്റു വിരലുകളിലോ സ്തര വിന്യാസങ്ങളില്ല. ഇത് കരയിലെ ആവാസവ്യവസ്ഥയി ജീവിക്കുന്നതിനുള്ള അനുകൂലനമായിരിക്കാം.

കേരളത്തിലെ പർവതങ്ങളിൽ കാണപ്പെടുന്ന ഒരു ഇനം അരണയാണ് ഇംഗേഴ്‌സ് മബുയ അല്ലെങ്കിൽ മൗണ്ടൻ സ്‌കിങ്ക് എന്നറിയപ്പെടുന്ന യൂട്രോപിസ് ക്ലിവിക്കോള.

പ്ലെക്ട്രറസ് ഓറിയസ്, ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു യൂറോപെൽറ്റിഡേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാമ്പാണിത്. ഇതിന് വയലറ്റ് അരികുകളോട് കൂടിയ സ്വർണ്ണ നിറമുള്ള പിൻഭാഗവും ഇരുണ്ട അടയാളങ്ങളോടുകൂടിയ തിളക്കമുള്ള സ്വർണ്ണ നിറത്തിലുള്ള അടിവശവും ഉണ്ട്.

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പല്ലി ആണ് നിമാസ്പിസ് വയനാഡെൻസിൻ. കേരളത്തിൽ രണ്ടിടത്ത് മാത്രമേ ഇവ ഉള്ളതായി അറിയു.

ഏലം കുന്നുകളിലെ നില പാമ്പ് എന്നറിയപ്പെടുന്ന റിനോഫിസ് ഫെർഗുസോണിയനസ് പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു ഇനം യൂറോപെൽറ്റി കുടുംബത്തിൽ ഉൾപ്പെടുന്ന പാമ്പാണ്.

ദക്ഷിണേന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു വിഷരഹിത ഷീൽഡ് ടെയിൽ പാമ്പാണ് യുറോപെൽറ്റിസ് നിറ്റിഡ.

കേരളത്തിൽ മാത്രം കാണപ്പെടുന്ന എലിയാണ് റാറ്റസ് രഞ്ജിനിയേ.

Scroll to Top