Kerala Forest Department

ടൈഗർ റിസർവ്

ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിന്റെ സുപ്രധാന ഘടകമായ ബംഗാൾ കടുവകളെ സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട നിർണ്ണായക സങ്കേതങ്ങളാണ് ടൈഗർ റിസർവുകൾ. എന്നാൽ ഇത്രയേറെ പ്രാധാന്യമുള്ള   കടുവകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യം തിരിച്ചറിഞ്ഞ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (NTCA)  സ്ഥാപിക്കുന്നതിനും 38V  വകുപ്പ് പ്രകാരം  അനുയോജ്യമായ പ്രദേശങ്ങളെ കണ്ടെത്തി കടുവ സംരക്ഷണ കേന്ദ്രങ്ങളാക്കി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനുമായി 1972-ലെ വന്യജീവി സംരക്ഷണ നിയമം,  2006-ൽ ഭേദഗതി ചെയ്തു. ടൈഗർ റിസർവ്വുകളുടെ രൂപീകരണം കേവലം അവയുടെ സംരക്ഷണത്തിനപ്പുറം കടുവകളുടെ ക്ഷേമവും അവയുടെ ഇരപിടുത്തവും പ്രോത്സാഹിപ്പിക്കുന്നതിന്  ലക്ഷ്യമിടുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ചുമാണ്.  ഇന്തയുടെ തെക്ക് പടിഞ്ഞാറൻ തീരത്തായി സ്ഥിതിചെയ്യുന്ന കേരളം ഇന്ന് പെരിയാർ, പറമ്പിക്കുളം എന്നീ രണ്ട് പരിസ്ഥിതി പ്രാധാന്യമേറെയുള്ള പ്രമുഖ കടുവാസങ്കേതങ്ങളുടെ ആസ്ഥാനമാണ്.

ക്രമ. നം കടുവ സംരക്ഷണ കേന്ദ്രം(TR ) PA

Notificatio n Year

 

TR

Notificat ionYear

 

Core Area (sq

km)

 

Notification

 

Buffer Area (sqkm)

 

Notification

 

Total Area (sq

km)

 

1 പെരിയാർ 1978-1979

 

2007

 

881.00 G.O(P) No.

75/07/F& WLD

dt.31/12/2007

Area of Goodrickal

range handed

over vide G.O

(MS)88/2010/F

&WLD

dt.23/12/2010

44.00 G.O(P)No.1

8/2011/F&W

LD

dt.22/03/201 1

925.00
2 പറമ്പിക്കുളം   2009 390.89 G.O(P)No.

53/2009/F&WL

D dated 16/12/2009

 

252.77 G.O(P)No

54/09/F&W LD dated 17/12/2009

 

643.66

ടൈഗർ റിസർവ് സ്ഥാപിക്കൽ : ഒരു കൂട്ടായ പ്രവർത്തനം

ഇന്ത്യയിൽ ഒരു ടൈഗർ റിസർവ് രൂപീകരിക്കുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 38V വകുപ്പ് നിർദ്ദേശാനുസരണം വിവിധ പ്രക്രീയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.  ഈ പ്രക്രിയകൾ ദേശിയ കടുവാ സംരക്ഷണ അതോറിറ്റിയും (NTCA) സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സഹകരണം  ഉറപ്പുവരുത്തുന്നു.  ഇവയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രധാന പ്രക്രിയകൾ താഴെപ്പറയുന്ന പ്രകാരമാണ്.

  1. സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നു :

സംസ്ഥാന സർക്കാർ അനുയോജ്യമായ ഒരു പ്രദേശം കണ്ടെത്തി, NTCA-യ്ക്ക് ഒരു നിർദ്ദേശം സമർപ്പിക്കുന്നു.

  1. NTCA പ്രാരംഭ ഫീഡ്‌ ബാക്ക് നൽകുന്നു :

സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശം NTCA  അവലോകനം ചെയ്യുകയും പ്രാരംഭ അംഗീകാരം നൽകാമെന്ന് സമ്മതിയ്ക്കുകയും നിയമത്തിന്റെ 38V വകുപ്പ് പ്രകാരം കൂടുതൽ വിശദമായ പ്ലാൻ തയ്യാറാക്കി നൽകുന്നതിന് ആവശ്യപ്പെടുകയും ചെയ്യുന്നു.

  1. സംസ്ഥാനം വിശദമായ ഒരു പദ്ധതി വികസിപ്പിക്കുന്നു :

NTCA-യുടെ ഫീഡ്ബാക്ക് ലഭിച്ചതിനുശേഷം നിർദ്ദിഷ്ട റിസർവ്വിന്റെ അതിരുകൾ, മാനേജമെന്റ് തന്ത്രങ്ങൾ, പ്രാദേശികജനസമൂഹങ്ങൾക്കുള്ള പരിഗണനകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ നിർദ്ദേശം സംസ്ഥാനസർക്കാർ വികസിപ്പിയ്ക്കുന്നു.

  1. NTCA മൂല്യനിർണ്ണയം നടത്തുന്നു :

സംസ്ഥാനത്തിന്റെ പരിഷ്‌ക്കരിച്ച നിർദ്ദേശങ്ങളെ NTCA സൂക്ഷ്മമായി വിലയിരുത്തുന്നു. അതായത് സംരക്ഷണ സങ്കേതത്തിന്റെ പാരിസ്ഥിതിക അനുയോജ്യത, മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ സാധ്യതകൾ, കൂടാതെ ആവശ്യമെങ്കിൽ സെറ്റിൽമെന്റൂകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ തുടങ്ങിയവ എല്ലാം  ഇവിടെ പരിഗണിക്കുന്നു.

  1. NTCA ശുപാർശ ചെയ്യുകയോ/നിരസിയ്ക്കുകയോ ചെയ്യുന്നു.:

മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി അനുയോജ്യമെന്ന് ബോധ്യപ്പെട്ടാൽ NTCA ഔപചാരികമായി സംസ്ഥാന സർക്കാരിന് നിർദ്ദേശം ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും ആശങ്കകൾ നിലവിലുണ്ടെങ്കിൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശത്തോടെ നിർദ്ദേശം നിരസിച്ചേക്കാനും സാധ്യതയുണ്ട്.

  1. സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിക്കുന്നു :

NTCA-യുടെ ആനുകൂലമായ ശുപാർശ  ലഭിച്ചാൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ നിയമപരമായ ചട്ടക്കൂടിന് കീഴിൽ സംസ്ഥാനം കടുവാ സംരക്ഷണ കേന്ദ്രമായി ആ പ്രദേശത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

ഭരണഘടനാ ചട്ടക്കൂടും മാനേജ്മെന്റൂം :

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ത്യയിലെ ടൈഗർ റിസർവ്വ് മാനേജ്മെന്റിന്റെ നിയമപരമായ അടിത്തറ.  NTCAയ്ക്കായി ഒരു പുതിയ അധ്യായം (IVB) ചേർത്ത്, 2006-ൽ ഈ നിയമത്തിൽ സുപ്രധാനമായ ഭേദഗതിവരുത്തി. ഈ ഭേദഗതി പ്രോജക്ട് ടൈഗർ സംരഭം അസാധുവാക്കി, രാജ്യത്തെ കടുവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിയ്ക്കാൻ ഉത്തരവാദിത്വമുള്ള അപെക്സ് ബോഡിയായി NTCA-യെ സ്ഥാപിയ്ക്കുകയും ചെയ്തു.

പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും:

2006-ലെ ഭേദഗതി കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട് നിർണ്ണയകമായ വിവിധ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി NTCA-യെ അധികാരപ്പെടുത്തുന്നു.

ഇതിൽ ഉൾപ്പെടുന്ന ചില പ്രവർത്തനങ്ങൾ:

  • കടുവ സംരക്ഷണ പദ്ധതികൾ (TCPs-Tiger Conservation Plans) തയ്യാറാക്കൽ:

സംസ്ഥാന ഗവൺമെന്റൂകളുടെ സഹകരണത്തോടെ ഓരോ കടുവാ സങ്കേതത്തിനും വേണ്ടി കടുവ സംരക്ഷണ പദ്ധതികൾ NTCA വികസിപ്പിയ്ക്കുന്നു. സ്ഥലാധിഷ്ഠിത റോഡ് മാപ്പുകൾ, ഇതിനായുള്ള തന്ത്രങ്ങളുടെ രൂപരേഖ എന്നിങ്ങനെ താഴെ കൊടുത്തിരിക്കുന്നവയ്ക്കായാണ് ഈ പ്ലാനുകൾ പ്രവർത്തിക്കുന്നത്.

○  ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ: റിസർവിനുള്ളിലെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും പ്രകൃതിയെ പരിപാലിക്കുന്നതിനുമുള്ള വഴികൾ രൂപപ്പെടുത്തുകയും കടുവകൾക്കുള്ള അവശ്യ വിഭവങ്ങളുടെ ലഭ്യതയും അവയുടെ ഇരപിടിത്തവും ഉറപ്പുവരുത്തുകയും ചെയ്യുക.

  വന്യജീവിനിരീക്ഷണം: കടുവകളുടെ എണ്ണം ട്രാക്കു ചെയ്യുന്നതിന് ശക്തമായ നിരീക്ഷണ പരിപാടികൾ നടപ്പിലാക്കുന്നു. അവ നേരിടുന്ന ഭീഷണികൾ എന്തൊക്കെയെന്ന് വിലയിരുത്തുക, അവയ്ക്ക് ഒരുക്കിയിട്ടുള്ള സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക.

○  വേട്ടയാടൽ വിരുദ്ധ നടപടികൾ: കർശനമായ വേട്ടയാടൽ വിരുദ്ധ നടപടികൾ കൈകൊള്ളുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുക. സംരക്ഷണ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കടുവകളുടെയും മറ്റുവന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുക.

○  കമ്മ്യൂണിറ്റിയുമായി ഇടപഴകൽ: കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്ന പ്രാദേശിക ജനസമൂഹങ്ങളുമായുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും, അവരിൽ സംരക്ഷണ ലക്ഷ്യങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയും സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങൾ വന്യജീവി സംരക്ഷണത്തോടൊപ്പം അവർക്ക്  കണ്ടെത്തി നൽകാൻ ശ്രമിക്കുകയും ചെയ്യുക.

കോർ-ബഫർ സോണേഷൻ

2006-ലെ വന്യജീവി സംരക്ഷണനിയമത്തിലെ ഭേദഗതി, കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിൽ കോർ-ബഫർ സോണേഷൻ എന്ന ആശയം അവതരിപ്പിച്ചു.

  • കോർഏരിയ: ഈ സ്ഥലം റിസർവിന്റെ ഹൃദയമായി വർത്തിക്കുന്നു.

മനുഷ്യരുടെ അതിക്രമിച്ചു കയറിയുള്ള പ്രവർത്തനങ്ങളും വികസനവും ഒന്നും ബാധിക്കാത്ത ഒരു സുരക്ഷിതമേഖല.  ഇത് കടുവകൾക്കും അവയുടെ ഇരകൾക്കും തടസ്സമില്ലാതെ പ്രജനനവും പാരിസ്ഥിതിക പ്രക്രിയകളും  നടത്താനുള്ള ഇടമൊരുക്കുന്നു.

  • ബഫർ ഏരിയ: ഈ സ്ഥലത്ത് താഴെപറയുന്ന നിയന്ത്രിത പ്രവർത്തനങ്ങൾ അനുവദിക്കുന്നു.

ഇക്കോ-ടൂറിസം: ഉത്തരവാദിത്തതോടെയുള്ള ടൂറിസം ഈ പ്രദേശത്ത് കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുക്കൊണ്ട് നടത്താൻ അനുവാദമുണ്ട്. ഇതിലൂടെ വന്യജീവിസംരക്ഷണത്തിനായി വരുമാനം ഉണ്ടാക്കാനും കടുവകളോടുള്ള പൊതുജന താല്പര്യം  ഉണർത്തിയെടുക്കാനും സാധിക്കും.

ഗവേഷണം: ഈ മേഖലകളിൽ നടത്തുന്ന ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾ കടുവയുടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും മികച്ച സംരക്ഷണ മാർഗങ്ങളെ കുറിച്ച്  കൂടുതൽ അറിവ് നേടുന്നതിനും ഇത് മികച്ച സംഭാവനകൾ നൽകുന്നു.

കമ്മ്യൂണിറ്റി വികസനം: ബഫർ സോണിന് സമീപം താമസിക്കുന്ന പ്രാദേശിക ജനസമൂഹത്തിന്റെ സുസ്ഥിരമായ ഉപജീവന മാർഗങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത്, പല വിധ സംഘർഷങ്ങൾ ലഘൂകരിക്കാനും വന്യജീവികളുമായി സഹവർത്തിത്വം വളർത്താനും സഹായിക്കും.

കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉത്തരവാദിത്ത ടൂറിസം:

കടുവാസങ്കേതങ്ങളുടെ പ്രാഥമിക ലക്ഷ്യം അവയുടെ സംരക്ഷണമാണെങ്കിലും, നിയന്ത്രിത ടൂറിസം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും അവരിലെ പിന്തുണ വളർത്തുന്നതിലും സാമ്പത്തിക മേഖലയിലേക്ക് സംഭാവന നൽകുന്നതിലും പ്രാദേശിക സമൂഹങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ, ഈ സംരക്ഷിത പ്രദേശങ്ങളിലെ സൂക്ഷ്മമായ പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്താതെയുള്ള ഉത്തരവാദിത്തത്തോടെയുള്ള രീതികൾ ടൂറിസത്തിനായി പരിഗണിക്കേണ്ടത് പരമപ്രധാനമാണ്.

കടുവാ സങ്കേതങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) ഒരു കൂട്ടം സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

  • സ്ഥലഉപയോഗം കുറയ്ക്കുന്നു: മൊത്തം പ്രദേശത്തിന്റെ 20%, വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് അനുവദനീയമാണ്. അതിൽ കൂടുതലാകരുത്. കടുവയുടെ നിലനിൽപ്പിന് ആവശ്യമായ നിർണായകമായ ഇത്തരം രീതികൾ പിന്തുടരുകവഴി മാറ്റമില്ലാത്ത ആവാസ വ്യവസ്ഥ ഉറപ്പാക്കാനും മനുഷ്യ ഇടപെടലുകളിൽ നിന്ന് അവയ്ക്ക് സംരക്ഷണമൊരുക്കാനും സാധിയ്ക്കുന്നു.
  • കുറഞ്ഞ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങൾ: ജീപ്പ് സഫാരി, കാട്ടിലൂടെയുള്ള നടത്തം, പക്ഷി നിരീക്ഷണം തുടങ്ങിയ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതേസമയം ശബ്ദമോ മലിനീകരണമോപോലെ വന്യജീവികൾക്ക് ശല്യമോ തടസ്സമോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.
  • ഉത്തരവാദിത്തമുള്ള പെരുമാറ്റം: വിനോദസഞ്ചാരികൾ, അവർക്ക് അനുവദിച്ചിട്ടുള്ള റൂട്ടുകൾ മാത്രം ഉയോഗിക്കണം. വന്യജീവികളിൽ നിന്ന് മാന്യമായ അകലം നിലനിർത്തുകയും മാലിന്യം ഇടുകയോ പ്രകൃതിയെ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

 

Scroll to Top