Kerala Forest Department

നവകിരണം

നവകിരണം: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി

സംസ്ഥാന സർക്കാർ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ സുപ്രധാനവും വനംവകുപ്പിന്റെ നേതൃത്വത്തിൽ ആർ കെ ഡി പി, കിഫ്‌ബി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നതുമായ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ് നവകിരണം. 2019 നവംബർ 14 ന് ആരംഭിച്ച ടി പദ്ധതി, വനങ്ങളിൽ താമസിക്കുന്ന ആദിവാസി – ഇതര കുടുംബങ്ങൾക്ക് സ്വമേധയായുള്ള പുനരധിവാസത്തിന് അവസരം നൽകുന്നു. വനാന്തരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന വിവിധ വെല്ലുവിളികളായ മനുഷ്യ-വന്യജീവി സംഘർഷം, പ്രകൃതി ദുരന്തങ്ങൾ, പരിമിതമായ ജീവിത സൗകര്യങ്ങൾ തുടങ്ങിയവയ്ക്കുള്ള ശാശ്വത പരിഹാരമായാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

ലഭിക്കുന്ന സഹായം :

  • താമസം ഇല്ലാത്ത വിഭാഗം: സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ചു അഞ്ചു ഏക്കർ  (2 ഹെക്ടർ) വരെയുള്ള ഭൂമിക്കു 1 യൂണിറ്റ് ആയ 15 ലക്ഷം.
  • താമസമുള്ള വിഭാഗം: പ്രായപൂർത്തി ആവാത്ത മക്കളുള്ള കുടുംബത്തിന് 1 യൂണിറ്റ് ആയ 15 ലക്ഷം രൂപ, പ്രായപൂർത്തിയായ മക്കൾ ഉണ്ടെങ്കിൽ അവർ ഓരോരുത്തരെയും ഓരോ കുടുംബമായി കണ്ടു അപേക്ഷകനുമായുള്ള ആശ്രയത്വം തെളിയിക്കുന്ന മുറയ്ക്ക് ഓരോരുത്തർക്കും ഓരോ യൂണിറ്റ്.
  • നൈപുണ്യ വികസന പരിശീലനം: താമസമുള്ള വിഭാഗത്തിൽ അപേക്ഷിക്കുന്ന കുടുംബത്തിന് 25000/- രൂപ വരെയുള്ള സ്വയം തൊഴിൽ പരിശീലനം.

പദ്ധതിയുടെ ഇതേ വരയുള്ള പുരോഗതി (2024 മാർച്ച് 20 വരെയുള്ള വിവരങ്ങൾ )

കുടുംബ യൂണിറ്റുകൾ അനുവദിച്ച തുക (കോടിയിൽ) ഏറ്റെടുത്ത ഭൂമി (ഹെക്ടറിൽ)
പൂർണമായി പുനരധിവസിച്ച കുടുംബങ്ങൾ

 

507 76.05 104.62
സാമ്പത്തിക പാക്കേജിന്റെ ആദ്യ ഗഡു ലഭിച്ചവർ

 

275 20.625 50.65
ആകെ 782 96.675 155.27

അർഹതാ മാനദണ്ഡം:  കേരളത്തിലെ വനാന്തരങ്ങളിൽ ഒറ്റപെട്ടു താമസിക്കുന്ന/ സ്വന്തമായി ഭൂമിയുള്ള ആദിവാസി -ഇതര സ്വകാര്യ വ്യക്തികൾക്കു പദ്ധതിയിൽ അംഗമാവാം. കൈവശമുള്ള ഭൂമി പദ്ധതി രൂപീകരിച്ച 14/11/2019 ന് ശേഷം കൈമാറ്റം ചെയ്തത് ആയിരിക്കരുത്. ഭൂമിക്കു പട്ടയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:   പദ്ധതിയിൽ അംഗമാവാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സാക്ഷ്യപത്രവും മറ്റ് അനുബന്ധ രേഖകളും അടുത്തുള്ള വനംവകുപ്പിന്റെ റേഞ്ച് ഓഫീസിൽ നൽകുക.

കൂടുതൽ വിവരങ്ങൾക്ക്: സംശയ നിവാരണത്തിനും, കൂടുതൽ വിവരങ്ങൾക്കും നവകിരണം ഫേസ്ബുക്,  ഇൻസ്റ്റാ ഗ്രാം പേജുകൾ സന്ദർശിക്കുക.

ഫേസ് ബുക്ക്   I  ഇൻസ്റ്റാ ഗ്രാം

Scroll to Top