Kerala Forest Department

പാരിസ്ഥിതിക സേവനങ്ങൾ

ആവാസ വ്യവസ്ഥയിൽ നിന്നും മനുഷ്യരാശിക്ക് ലഭിക്കുന്ന പ്രയോജനങ്ങളെയാണ് പാരിസ്ഥിതിക സേവനങ്ങൾ എന്ന് പറയുന്നത്. ഇവയെ പ്രധാനമായി 4 ആയി തരം തിരിക്കാം

  1. ഭൗതിക സേവനങ്ങൾ
    പരിസ്ഥിതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന ഭക്ഷണം, ജലം, തടികൾ തുടങ്ങിയവയെയാണ് ഭൗതിക സേവനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  1. നിയന്ത്രിത സേവനങ്ങൾ
    കാലാവസ്ഥ നിയന്ത്രണം, ജല ശുദ്ധീകരണം,  വെള്ളപ്പൊക്ക നിയന്ത്രണം പോലെ പ്രകൃത്യാലുള്ള സ്വയം ക്രമീകൃത വ്യവസ്ഥാപനം വഴി ലഭിക്കുന്ന സേവനങ്ങളെ  നിയന്ത്രിത സേവനങ്ങൾ എന്ന് പറയുന്നു.
  1. സഹായക സേവനങ്ങൾ
    മണ്ണ് രൂപീകരണം, പ്രകാശ സംശ്ലേഷണം, പോഷക പുനരുപയോഗം പോലുള്ള ആവാസ വ്യവസ്ഥയിലെ സേവനങ്ങൾക്കു പ്രയോജനമാകുന്ന സേവനങ്ങളെ സഹായക സേവനങ്ങൾ എന്ന് തരം തിരിച്ചിരിക്കുന്നു
  1. സാംസ്‌കാരിക സേവനങ്ങൾ
    ആത്മീയവും വിനോദപരവുമായ നേട്ടങ്ങൾ, സാംസ്‌കാരിക പാരമ്പര്യം, സൗന്ദര്യാത്മക മൂല്യങ്ങൾ എന്നിങ്ങനെയുള്ള ആവാസ വ്യവസ്ഥയിൽ നിന്ന് ജനങ്ങൾക്കു ലഭിക്കുന്ന ഭൗതികേതര നേട്ടങ്ങളാണിവ.

മനുഷ്യന്റെ ക്ഷേമത്തിനും സാമ്പത്തിക വികസനത്തിനും അത്യന്താപേക്ഷിതമാണ് പാരിസ്ഥിതിക സേവനങ്ങൾ.കാർഷിക മേഖല, മത്സ്യബന്ധനം, വ്യവസായം,വിനോദസഞ്ചാരം,ഫോറെസ്റ്ററി എന്നീ മേഖലകൾക്കു അടിസ്ഥാനം നൽകുന്നതാണ് പാരിസ്ഥിതിക സേവനങ്ങൾ. എന്നിരുന്നാലും വനനശീകരണം, മലിനീകരണം, ആവാസ വ്യവസ്ഥാ ശോഷണം പോലുള്ള വിനാശകരമായ പ്രവൃത്തികൾ വഴി ഈ സേവനങ്ങൾ നൽകുന്ന ആവാസ വ്യവസ്ഥ യുടെ ശേഷിയെ തന്നെ അപകടത്തിലാക്കുന്നു. പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം തിരിച്ചറിയുന്നതു വഴി സുസ്ഥിര വികസനത്തിലേക്കും സംരക്ഷണ പ്രവൃത്തികളിലേക്കും വഴി വെക്കുന്നു.

അടുത്തിടെ കേരളത്തിൽ വർക്കിങ് പ്ലാനുകൾ തയ്യാറാക്കുന്നതിൽ, പാരിസ്ഥിതിക സമീപനത്തിന് ഊന്നൽ നൽകുന്ന വന പരിപാലന നയം സ്വീകരിച്ചതായുള്ള മാറ്റം കാണുന്നുണ്ട്.2023 ലെ ദേശീയ വർക്കിങ് പ്ലാൻ കോഡിൽ ഈ സമീപനത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.

Scroll to Top