Kerala Forest Department

ഫിസിയോഗ്രഫി

വൈവിധ്യമാർന്ന സവിശേഷതകളുള്ള സംസ്ഥാനത്തെ ഭൂമിശാസ്ത്ര പരമായി മൂന്ന്  പ്രധാനപ്രദേശങ്ങളായി തരം തിരിച്ചിരിക്കുന്നു.

  1. മലനാട് :
  • സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 48% വരുന്ന 18650 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സഹ്യപർവത നിരകളാണ് കിഴക്കൻമലമേഖലയിലുള്ളത്.
  • ശരാശരി 900 മീറ്റർ ഉയരമുള്ള ഈ പ്രദേശത്തെ കൊടുമുടികൾക്ക് 2000 മീറ്റർ വരെ ഉയരമുണ്ട്. 2694 മീറ്റർ ഉയരമുള്ള ആനമുടി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്.
  • ഏലം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജന കൃഷിക്ക് പേരുകേട്ട ഈ പ്രദേശത്തെ പലപ്പോഴും ഏലംകുന്നുകൾ എന്ന് വിളിക്കാറുണ്ട്. കൂടാതെ, ആഗോളതലത്തിൽ തന്നെ ഏലത്തിന്റെ പ്രധാന ഉത്പാദനം നടക്കുന്നതും ഇവിടെയാണ്.
  • കിഴക്കൻ മലനിരകൾ കേരളത്തിന്റെ നിർണായക ജലസ്രോതസ്സാണ്, സംസ്ഥാനത്തിലൂടെ ഒഴുകുന്ന നിരവധി നദികൾ ഇവിടെ നിന്നാണ് ജന്മം കൊള്ളുന്നത്.
  1. ഇടനാട് :
  • സഹ്യപർവത നിരകൾക്കും തീരദേശ കീഴ്നിലങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടനാടൻ പ്രദേശങ്ങൾ 16200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ഇത്കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം 41% വരും.
  • മലനിരകളും താഴ് വരകളും നിറഞ്ഞ ഈ പ്രദേശം അതിന്റെ സജീവമായ കൃഷി രീതികൾക്ക് പേര് കേട്ടതാണ്. മധ്യ ഇടനിലങ്ങളിൽ കശുവണ്ടി, തെങ്ങ്, കവുങ്ങ്, വാഴ എന്നിവ തഴച്ചു വളരുന്നു.
  1. തീരദേശം :
  • തീരദേശ സമതലങ്ങൾ എന്നും അറിയപ്പെടുന്ന പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങൾക്ക് 4000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പരസ്പരം ബന്ധപ്പെട്ട  കിടക്കുന്ന ഉപ്പുവെള്ള കനാലുകൾ, തടാകങ്ങൾ, അഴിമുഖങ്ങൾ നദികൾ എന്നിവയുടെ ഒരു ശൃംഖലയാണ് കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളായി അറിയപ്പെടുന്നത്.
  • കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്, ഉൾനാടൻ ജലാശയങ്ങളിലെ ഒരു പ്രധാന ഘടകമാണ്.
  • പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങൾ തെങ്ങ്, നെൽകൃഷി എന്നിവയുടെ കേന്ദ്രമാണ്. സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ നൂതനമായ കൃഷിരീതികൾ പരീക്ഷിക്കപ്പെടുന്നു.

ചുരുക്കത്തിൽ മൂന്ന് വ്യത്യസ്തപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്ന കേരളത്തിന്റെ ഈ ഭൂമിശാസ്ത്രം, സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുക മാത്രമല്ല അതിന്റെ കാർഷിക രീതികളും സാമ്പത്തിക പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിലും നിർണായകമാണ്.

Scroll to Top