Kerala Forest Department

ബട്ടർഫ്ലൈ ഗാർഡൻ

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ(KFRI) മുൻ ശാസ്ത്രജ്ഞനായ ഡോ. ജോർജ് മാത്യുവിൽ നിന്നാണ് കേരളത്തിലെ ചിത്രശലഭ ഉദ്യാനങ്ങളുടെ കഥ ആരംഭിക്കുന്നത്. ശലഭങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ്, പ്രത്യേക സസ്യജാലങ്ങളിലൂടെ അവയെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കേരളത്തിലെ ആദ്യത്തെ ചിത്രശലഭ ഉദ്യാനം സ്ഥാപിക്കുന്നതിന് ഡോ.മാത്യു നേതൃത്വം നൽകി.

കേരള വനംവകുപ്പ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (KFRI) സഹകരിച്ച് നിരവധി ചിത്രശലഭ ഉദ്യാനങ്ങളുടെ സ്ഥാപനവും വികസനവും ഏറ്റെടുത്തിട്ടുണ്ട്. ഈ ഉദ്യാനങ്ങൾ അതിലോലവും ആകർഷകവുമായ ജീവികളുടെ പ്രധാന ആവാസവ്യവസ്ഥയായി വർത്തിച്ച് അവയെ  സംരക്ഷിക്കുകയും, നമ്മുടെ ആവാസവ്യവസ്ഥയിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു . കൊല്ലം ജില്ലയിലെ തെന്മല ഇക്കോടൂറിസം കേന്ദ്രം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ബട്ടർഫ്ലൈ പാർക്കുകൾ സ്ഥിതി ചെയ്യുന്നു.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) പ്രകൃതി വിദ്യാഭ്യാസത്തിനായുള്ള ചിത്രശലഭ ഉദ്യാനങ്ങൾ സ്ഥാപിച്ചു. വിവിധ ബട്ടർഫ്ലൈ ഗ്രൂപ്പുകളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന സൂക്ഷ്മ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കാൻ പൂന്തോട്ടങ്ങൾ സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

കെഎഫ്ആർഐ സ്വന്തമായി രണ്ട് ചിത്രശലഭ ഉദ്യാനങ്ങൾ കൈകാര്യം ചെയ്യുന്നു. ഒന്ന് പീച്ചിയിലെ അവരുടെ പ്രധാന കാമ്പസിലും മറ്റൊന്ന് നിലമ്പൂരിലെ ഉപകേന്ദ്രത്തിലും. ഈ ഉദ്യാനങ്ങളിലേക്കുള്ള സന്ദർശകർക്ക്   നാരക ശലഭം, ഗരുഡ ശലഭം ,  നാട്ടുറോസ് ശലഭം, നീല കടുവ ശലഭം, കരി നീല കടുവ ശലഭം, അരളി ശലഭം എന്നീ ചിത്രശലഭങ്ങളെ കാണാൻ കഴിയും.

ബട്ടർഫ്ലൈ ഗാർഡനിൽ ചെറുതും മുതിർന്നതുമായ ആതിഥേയ സസ്യങ്ങളെ പരിപാലിക്കുന്നു. ഗവേഷകർ പ്രതിദിന ചിത്രശലഭ സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും നിരവധി ചിത്രശലഭങ്ങളുടെ വിവിധ ജീവിത ഘട്ടങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, നിലവിലെ താപനിലയും ചിത്രശലഭ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം, പര്യവേക്ഷണം ചെയ്യുന്നതിലൂടെ അവയുടെ ‘താപ പരിസ്ഥിതി പഠനങ്ങൾ’ നിരീക്ഷിക്കുന്നു. വിവിധ ഉദ്യാനങ്ങൾ പ്രൊഫഷണൽ, അമേച്വർ ഗവേഷകർക്ക്  ചിത്രശലഭത്തിൻറെ സ്വഭാവം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അവയുടെ ചിത്രങ്ങൾ ശേഖരിക്കുന്നതിനും അവസരങ്ങൾ നല്കുന്നു.

വൈവിധ്യമാർന്ന ശലഭങ്ങളെ ആകർഷിക്കുന്നതിനായി, ഇത്തരം പൂന്തോട്ടങ്ങളിൽ പലതരം സസ്യങ്ങൾ നട്ടുവളർത്തുന്നു. Clerodendrum, Hibiscus എന്നീ ഇനങ്ങൾ മുതിർന്ന ചിത്രശലഭങ്ങൾക്ക് ഭക്ഷണമാകുന്നു. അതേസമയം ശലഭ പുഴുക്കൾക്ക് ഭക്ഷണമാകുന്ന സസ്യങ്ങളാണ് അരിസ്റ്റോലോച്ചിയ, അസ്‌ക്കലെപിയൂസ് എന്നിവ.

ഈ ആവാസവ്യവസ്ഥ സന്ദർശകരെ ആകർഷിക്കുന്ന ഒരു പഠനകേന്ദ്രമായി മാറുന്നു. പൂന്തോട്ട രൂപകൽപ്പനയിൽ പ്രത്യേക സസ്യങ്ങൾ ഉൾപ്പെടുത്തുക വഴി  അപൂർവവും പ്രാദേശികവും വംശനാശഭീഷണി നേരിടുന്നവയുമുൾപ്പെടെ നിരവധി ചിത്രശലഭങ്ങളെ ഇവിടെ കാണാം.

ലാർവ ആതിഥേയ സസ്യങ്ങൾ: സിട്രസ്, അൽബിസിയ, കാസിയ, സിന്നമോമം, അരിസ്റ്റോലോച്ചിയ, മിൽക്ക് വീഡ്സ്, ടൈലോഫോറ, വട്ടക്കക്ക, മുസെൻഡ എന്നീചെടികൾ ഇളം ശലഭപ്പുഴുക്കൾക്ക് അവശ്യ പോഷണം നൽകുന്നു.

തേൻചെടികൾ: ഇക്സോറ, ലന്താന, മുസ്സെൻഡ, ജമന്തി, കുഫിയ, സിന്നിയ, ക്ലെറോഡെൻഡ്രോൺ തുടങ്ങിയ പൂക്കൾ മുതിർന്ന ചിത്രശലഭങ്ങൾക്ക് ഭക്ഷണ സ്രോതസ്സാകുന്നു.

ചിത്രശലഭങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചു പൂന്തോട്ടം മറ്റ് ജീവജാലങ്ങളെ ആകർഷിക്കുന്നു. ഇത് ഒരു സന്തുലിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 82 സ്ഥാപനങ്ങളിൽ ചിത്രശലഭ ഉദ്യാനങ്ങൾ സ്ഥാപിക്കുന്നതിന് KFRI സജീവമായി സഹായിച്ചിട്ടുണ്ട്. കൂടാതെ, ചിത്രശലഭ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവർ വിദ്യാഭ്യാസ പരിപാടികളും നടത്തുന്നു. ബട്ടർഫ്ലൈ ഗാർഡനുകളെക്കുറിച്ചുള്ള ബ്രോഷർ http://docs.kfri.res.in/brochures/KFRI-Brochure-21.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

Scroll to Top