റാപിഡ്റെസ്പോൺസ് ടീം (RRT): മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കൽ
RRT യുടെ വിശദവിവരങ്ങൾ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക
ലോകത്തെ മറ്റുപല സ്ഥലങ്ങളും പോലെ തന്നെ കേരളവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്മനുഷ്യ-വന്യജീവി സംഘർഷം (HWC). ഇത് കുറച്ചു കൊണ്ട് വരുന്നതിനുംവന്യജീവികളും മനുഷ്യരും തമ്മിൽആരോഗ്യകരമായ സഹവർത്തിത്വം നിലനിർത്തുന്നതിനും നവീനമായ പരിഹാരങ്ങൾ ആവശ്യമാണ്.
മനുഷ്യ-വന്യജീവി സംഘർഷംലഘൂകരിക്കുന്നതിനായി, ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തൽ, ദ്രുത പ്രതികരണ നടപടികൾതുടങ്ങി വിവിധ തരത്തിലുള്ള ഫലപ്രദമായ ഇടപെടലുകൾ വനം വകുപ്പ് നടത്തുന്നുണ്ട്. വനത്തിനുള്ളിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് വഴി വന്യജീവികൾ വനത്തിനു പുറത്തേക്കു വരുന്നത് തടയാൻ കഴിയുമെന്നാണ് കണക്കു കൂട്ടുന്നതെങ്കിലും പലപ്പോഴുംപല കാരണങ്ങളാൽ വന്യജീവികൾ വനത്തിനു പുറത്തു വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ തുടർച്ച നഷ്ടപ്പെടുന്നതും ഒക്കെ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷംലഘൂകരിക്കുന്നതിൽ വനം വകുപ്പിന്റെറാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (ആർആർടി) നിർണായക പങ്ക് വഹിക്കുന്നു. വനമേഖലയ്ക്ക് പുറത്ത് വന്യമൃഗങ്ങളെ കണ്ടാൽ RRT ആവശ്യമായ ദ്രുതനടപടി സ്വീകരിക്കും. അതാതു പ്രദേശങ്ങളിലെ പ്രത്യേകതകളും സങ്കർഷകാരിയായ വന്യജീവിയുടെ ഇനവുമൊക്കെപരിഗണിച്ചാണ് RRT-കൾആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. ഇതിനു വേണ്ട പരിശീലനവും ആവശ്യമായ ഉപകരണങ്ങളും ഒക്കെ RRT- കൾക്കു നൽകിയിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷംനിലനിൽക്കുന്ന ഹോട്ട്‌സ്‌പോട്ടുകൾ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനുമുള്ള ഡ്രോണുകൾ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വരുന്നുണ്ട്. പ്രതികരണ സമയം കുറക്കാനും ജീവനും സ്വത്തിനുംഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട്പെട്ടെന്ന് പ്രതികരിക്കാൻ RRT-കൾ24/7 സജ്ജമാണ്.
കേരള വനംവകുപ്പും RRT യുംമനുഷ്യരെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി സദാജാഗരൂകരാണ്. RRT-യെ പിന്തുണച്ച്, മനുഷ്യ-വന്യജീവി സംഘർഷംകുറയ്ക്കുകയും കേരളത്തിൽ സംരക്ഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
മനുഷ്യ-വന്യജീവി സംഘർഷമുള്ള സാഹചര്യത്തിൽ, പൊതുജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി, സംഭവ സ്ഥലത്തുനിന്ന് അകലം പാലിക്കാൻ അഭ്യർത്ഥിക്കുന്നു. അത് വഴി,പ്രൊഫഷണൽ പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾക്ക്പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം നൽകാം.