Kerala Forest Department

ലോകപൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങൾ

അതീവ പ്രാധാന്യമർഹിക്കുന്ന സവിശേഷ പാരിസ്ഥിതിക, ജൈവഭൗതിക, പരിണാമപ്രക്രിയകളുടെ അനുപമമായ മാതൃകയായി കരുതാവുന്ന, ഇന്ത്യൻ മൺസൂൺ കാലക്രമത്തെത്തന്നെ നിയന്ത്രിക്കുന്ന വൈവിധ്യമേറിയ ആവാസവ്യവസ്ഥകളാൽ സമ്പന്നമായ മലനിരകളാണ് പശ്ചിമഘട്ടം.  ജൈവവൈവിധ്യ പ്രത്യേകതകളാലും അനന്യമായ തനത് ജീവജാലങ്ങളുടെ സാന്നിധ്യത്താലും ലോകത്തിലെ 8‘ Hottest hotspot’ കളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ട പശ്ചിമഘട്ടത്തിനെ UNESCO യുടെ World Heritage Committee ലോക പൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്രദേശത്തെ മൺസൂണിന്റെ കാലക്രമം നിശ്ചയിക്കുന്നതിലും, കാലാവസ്ഥ നിയന്ത്രിക്കുന്നതിലും അതുവഴി മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു വഴിയൊരുക്കുന്നതുമൊക്കെ കണക്കാക്കിയായിരുന്നു ഈ തീരുമാനം.

ഇതിൽ കേരളത്തിലെ 19 പ്രധാന വനമേഖലകളും 5 സബ് ക്ളസ്റ്ററുകളിലായി ഉൾപ്പെടുന്നു.

  • Agasthyamalai Sub Cluster
    • Shendurney Wildlife Sanctuary
    • Neyyar Wildlife Sanctuary
    • Peppara Wildlife Sanctuary
    • Kulathupuzha Range
    • Palode Range
  • Periyar Sub Cluster
    • Periyar Tiger Reserve
    • Ranni Division
    • Konni Division
    • Achencovil Division
  • Anamalai Sub Cluster
    • Eravikulam National Park
    • Mankulam Division
    • Chinnar Wildlife Sanctuary
    • Mannavan Shola
    • Karian shoal
  • Nilgiri Sub Cluster
    • Silent Valley National Park
    • New Amarambalam Reserve Forests
    • Kalikavu Range
    • Attappady Reserve Forests.
  • Thalakkavery Sub Cluster
    • Aralam Wildlife Sanctuary
Scroll to Top