Kerala Forest Department

വന്യജീവികളുടെ നിരീക്ഷണം

വന്യജീവി നിരീക്ഷണം കാര്യക്ഷമമാക്കാൻ ശാസ്ത്രീയമായ വിവര ശേഖരണം, സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തൽ, വന്യജീവികളുടെ വർദ്ധനവ് എന്നിവ അത്യന്താപേക്ഷിതമാണ്. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്പിനും ആസൂത്രണമികവിനും സംരക്ഷണപ്രവർത്തനം കാര്യക്ഷമമാക്കാനും വന്യജീവികളുടെ എണ്ണം ഫലപ്രദമായി കണക്കാക്കുന്നതിനും ഈ പ്രക്രിയ നിർണായകമാണ്. സൂചനകൾ കണ്ടെത്തിയും ഫീൽഡ് സർവേകൾ നടത്തിയും ക്യാമെറാട്രാപ്പുകൾ, ആധുനിക സാങ്കേതിക വിദ്യയിലൂടെ വിവരശേഖരണം നടത്തിയും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തും ഉചിതമായ നടപടികൾ തീരുമാനിക്കാം.

വന്യജീവി നിരീക്ഷണ പരിപാടികളിൽ സുപ്രധാനം വന്യജീവികളുടെ എണ്ണത്തിലെ പെരുപ്പം, ഉല്പാദനനിരക്ക്, ആവാസവ്യവസ്ഥയുടെ നിലവാരം എന്നിവയാണ്. വിവരശേഖരണരീതികളിൽ ചില വ്യത്യാസങ്ങൾ വരാമെങ്കിലും വാസ സ്ഥല വിശകലനം, ക്യാമെറാട്രാപ്പുകൾ, റേഡിയോ ടെലിമെട്രി, ജനിതക വിശകലനം എന്നിവയിലൂടെ വന്യജീവി നിരീക്ഷണം കാര്യക്ഷമമാക്കാം.

വിവരശേഖരണത്തിനായി വന്യജീവി വർദ്ധനവ്, ആവാസവ്യവസ്ഥയിലെ മികവ്, നൂതന മാര്ഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. വന്യജീവി സംരക്ഷണത്തിനും മികച്ച പ്രവർത്തനത്തിനും ഈ വിശകലനങ്ങൾ മാതൃകയാക്കാം. വന്യജീവി സംരക്ഷണത്തിലെ നിർണായകമായ സൂചകങ്ങളാണ് വന്യജീവി  നിരീക്ഷണം. വന്യജീവികളുടെ വർദ്ധനവ്, പരിസ്ഥിതിയുടെ നിലനിൽപ്, ഉൾകാഴ്ച എന്നിവ ഇതിലൂടെ വിശകലനം ചെയ്യാൻ സാധിക്കും.

Scroll to Top