ഫിസിയോഗ്രഫി
വൈവിധ്യമാർന്ന സവിശേഷതകളുള്ള സംസ്ഥാനത്തെ ഭൂമിശാസ്ത്ര പരമായി മൂന്ന് പ്രധാനപ്രദേശങ്ങളായി തരം തിരിച്ചിരിക്കുന്നു. മലനാട് : സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 48% വരുന്ന 18650 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സഹ്യപർവത നിരകളാണ് കിഴക്കൻമലമേഖലയിലുള്ളത്. ശരാശരി 900 മീറ്റർ ഉയരമുള്ള ഈ പ്രദേശത്തെ കൊടുമുടികൾക്ക് 2000 മീറ്റർ വരെ ഉയരമുണ്ട്. 2694 മീറ്റർ ഉയരമുള്ള ആനമുടി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. ഏലം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജന കൃഷിക്ക് പേരുകേട്ട ഈ പ്രദേശത്തെ പലപ്പോഴും ഏലംകുന്നുകൾ എന്ന് …