Forest ML
വിവിധവിഭാഗങ്ങള്‍
വകുപ്പിന്റെ കീഴിലെ വിവിധ വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ: വകുപ്പിന് കീഴിലുള്ള വിവിധവിഭാഗങ്ങളുടെ ചുമതലകൾ താഴെ ചുരുക്കി നൽകുന്നു. ഭരണവിഭാഗം വനം വകുപ്പിലെ പൊതുഭരണത്തിന്റെ ചുമതല ഈ ശാഖയിലൂടെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(ഭരണം)-ആയിരിക്കും. കേരള സംസ്ഥാന വനം സേവനം, കേരള സംസ്ഥാന വനം സബോർഡിനേറ്റ് സർവ്വീസ്, ലാസ്റ്റ്ഗ്രേഡ്-പാർട്ട്ടൈം കണ്ടിൻജന്റ് സേവനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും തിരഞ്ഞെടുക്കൽ, പുതുനിയമനം, സ്ഥാനക്കയറ്റം, സ്ഥലമാറ്റം, മാറ്റി നിയമിക്കൽ, അച്ചടക്ക നടപടി, അടുത്തൂൺ, യാത്രാബത്ത അനുവദിക്കൽ, വൈദ്യശുശ്രൂഷാവകാശങ്ങൾ, വായ്പകൾ, മുൻകൂർ പണം …
വരൂ ഹരിത പോരാളിയാകാൻ
വരൂ!! പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സന്നദ്ധരാകാം. മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനും, പാമ്പിനെ സുരക്ഷിതമായി മാറ്റുന്നതിനും “സ്നേക്ക് റെസ്കുവര്‍” ആയി രജിസ്റ്റര്‍ ചെയ്യാം നമ്മുടെ ആവാസവ്യവസ്ഥയിൽ പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.പാരിസ്ഥിതിക സന്തുലിതാവസ്ഥനിലനിർത്തുന്നതിന് അവയുടെ സംരക്ഷണം അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുമ്പോള്‍ പലപ്പോഴും മനുഷ്യജീവന് ഭീഷണി ഉണ്ടാകുന്നതും പരിഹരിക്കപ്പെടെണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് പാമ്പുകള്‍ക്കും പരിക്കേല്‍ക്കാതെ പാമ്പുകളെ പിടികൂടി …
വിവരാവകാശം
ഓൺലൈൻ ആയി അപേക്ഷ നൽകാം(please link to https://rtiportal.kerala.gov.in) വിവരാവകാശ നിയമം 2005 സെക്ഷൻ 4 (1) (ബി) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത് കേരളം വനംവകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെയും അപ്പീൽ അധികാരികളുടെയും വിവരങ്ങൾ വിവരാവകാശ നിയമം 2005
റാപിഡ്റെസ്പോൺസ് ടീം (RRT)
റാപിഡ്റെസ്പോൺസ് ടീം (RRT): മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കൽ RRT യുടെ വിശദവിവരങ്ങൾ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക ലോകത്തെ മറ്റുപല സ്ഥലങ്ങളും പോലെ തന്നെ കേരളവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്മനുഷ്യ-വന്യജീവി സംഘർഷം (HWC). ഇത് കുറച്ചു കൊണ്ട് വരുന്നതിനുംവന്യജീവികളും മനുഷ്യരും തമ്മിൽആരോഗ്യകരമായ സഹവർത്തിത്വം നിലനിർത്തുന്നതിനും നവീനമായ പരിഹാരങ്ങൾ ആവശ്യമാണ്. മനുഷ്യ-വന്യജീവി സംഘർഷംലഘൂകരിക്കുന്നതിനായി, ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തൽ, ദ്രുത പ്രതികരണ നടപടികൾതുടങ്ങി വിവിധ തരത്തിലുള്ള ഫലപ്രദമായ ഇടപെടലുകൾ വനം വകുപ്പ് നടത്തുന്നുണ്ട്. വനത്തിനുള്ളിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് വഴി വന്യജീവികൾ വനത്തിനു …
SARPA മൊബൈൽ ആപ്പ്
SARPA മൊബൈൽ ആപ്പ്: കേരളത്തിലെ പാമ്പ് സംരക്ഷണപ്രവർത്തനത്തിന്റെ പുതിയ മുഖം പ്ലേയ് സ്റ്റോറിൽ നിന്നും സർപ്പ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Certified snake handlers–ന്റെവിവരം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Certified snake handlers–ന്റെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക പാമ്പുകൾ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽക്കാർ പാമ്പുകൾ വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ജീവിവർഗ്ഗമാണ്. …
പരിശീലനകേന്ദ്രങ്ങള്‍
മാനവ വിഭവശേഷി വിഭാഗത്തിന്റെ (എച്ച്.ആർ.ഡി) പ്രധാന പ്രവർത്തനങ്ങൾ കേരള വനം വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (FNTR) വിഭാഗം, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കായി നിർബന്ധിത പരിശിലനം നൽകുക എന്നത് മാനവവിഭവശേഷി വിഭാഗത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്തമാണ്. സംസ്ഥാന വന പരിശീലന കേന്ദ്രത്തിന്റെ (SFTI) പരിശീലനത്തിന്റെ ഗുണനിലവാരം മുൻനിര സംരക്ഷണ വിഭാഗം ജീവനക്കാരുടെ തൊഴിൽ …
ലക്ഷ്യങ്ങൾ
വനങ്ങളെ ശാസ്ത്രീയമായി പരിരക്ഷിച്ച് പാരിസ്ഥിതിക സംരക്ഷണത്തിൽ ജാഗ്രതയോടെ വനവാസികളിലേക്കും സമൂഹത്തിലേക്കും ആവാസവ്യവസ്ഥയുടെ പരിരക്ഷ ഉറപ്പാക്കുക. വനത്തിനുള്ളിലും പുറത്തുമുള്ള വന്യജീവികളെ സംരക്ഷിക്കുക വനം വൃഷ്ടിപ്രദേശങ്ങളിലെ ജല ലഭ്യത പരമാവധി സംരക്ഷിച്ച് സമൂഹത്തിന് ജലസുരക്ഷ ഉറപ്പാക്കുന്നു. വനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉറപ്പാക്കുക വനങ്ങളുടെയും തോട്ടങ്ങളുടെയും ഉത്പാദനക്ഷമത ഉയർത്തുക പങ്കാളിത്തപരവും മൂല്യങ്ങളിൽ അധിഷ്ഠിതവുമായ വനത്തെ പരിപാലിക്കുന്നതിലൂടെ വനാശ്രയ സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ പരമാവധി ഉറപ്പാക്കുന്നു. വനത്തിലെ അതീവ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള ജൈവമേഖല പരിരക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും …