കേരളത്തിലെ സ്ഥാനീയ സസ്യ- ജീവിജാലങ്ങൾ
സസ്യജാലങ്ങളുടെ കലവറയായ കേരളം മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിൽ അതിശയിപ്പിക്കുന്ന അനേകം സ്ഥാനീയസസ്യങ്ങളുടെ ആവാസം കൂടിയാണ്. 3800 സപുഷ്പികളിൽ 33.5 ശതമാനവും കേരളത്തിന്റെ അതിർത്തക്കുള്ളിൽ മാത്രമായി കണപ്പെടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന സ്ഥാനീയ ഇനങ്ങളിൽ 22.6 ശതമാനം കേരളത്തിൽ മാത്രമായി കാണപ്പെടുന്നു. ഗോണ്ട്വാനലാൻഡ് എന്ന മാതൃഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ നിന്നുമാണ് അനുപമമായ ഇത്തരം സ്ഥാനീയ സസ്യങ്ങളുടെ ഉൽപത്തി വ്യക്തമാക്കപ്പെടുന്നത്. കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന പല സസ്യങ്ങളും ചില സ്വഭാവസവിശേഷതകൾ പങ്കുവയ്ക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരവും കാലാനുസൃതവുമായ വേർത്തിരിവുകൾ മൂലം പ്രകടമായ വ്യത്യാസങ്ങൾക്കും വിധേയമായിട്ടുണ്ട്. …