തദ്ദേശീയ സമൂഹങ്ങൾ
കേരളത്തിലെ തനത് വനാശ്രിത ഗോത്രസമൂഹങ്ങൾ ഹരിത സമൃദ്ധ സംസ്ഥാനമായ കേരളം, സമ്പന്നമായ ഒരു ഗോത്ര പാരമ്പര്യത്തിന്റെ ഈറ്റില്ലമാണ്. ആദിവാസികൾ എന്നറിയപ്പെടുന്ന ഈ തദ്ദേശീയ സമൂഹങ്ങൾ നൂറ്റാണ്ടുകളായി പശ്ചിമഘട്ടത്തിലെ വനങ്ങളിലും മലകളിലും താമസിക്കുന്നു. കർണാടകയും, തമിഴ്‌നാടുമായി കേരളം അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ, ഈ ആദിവാസി സമൂഹങ്ങൾ പ്രകൃതിയുമായി ഇണങ്ങി പരമ്പരാഗതമായി സുസ്ഥിര ജീവിതം നയിച്ചു വരുന്നു. ഈ തദ്ദേശീയ സമൂഹങ്ങളെ ഭാരത സർക്കാർ “പട്ടികവർഗ്ഗങ്ങൾ” എന്ന് തരംതിരിച്ച്, ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് …