സ്നേഹഹസ്തം
കേരളത്തിലെ 100 വനാസൃത ആദിവാസി ഊരുകളിൽ ഉന്നത നിലവാരമുള്ള വൈദ്യചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഒന്നാംഘട്ടം പ്രകൃതിയുടെ താളവുമായി ഇഴപിരിഞ്ഞു ധാരാളം ഗോത്രസമൂഹങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ വനമേഖലകളിൽ അധിവസിച്ചുവരുന്നു. ഇവരിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിന് പലപ്പോഴും വലിയ വെല്ലുവിളികൾ നേരുടുന്നുണ്ട്. ഈ ആവശ്യം തിരിച്ചറിഞ്ഞ്, കേരളവനംവകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗവകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) എന്നിവരുടെ സഹകരണത്തോടെ ആദിവാസി ഊരുകളിൽ മെഡിക്കൽക്യാമ്പുകൾ നടത്താനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള 100 ആദിവാസി ഊരുകളിൽ നേരിട്ട് ആരോഗ്യസേവനങ്ങൾ …