ദേശീയോദ്യാനങ്ങൾ
ജൈവവൈവിധ്യം സംരക്ഷിക്കുകയും വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിപാലിക്കുകയും ചെയ്യുന്ന പ്രത്യേക ഇടങ്ങളാണ് ദേശീയോദ്യാനങ്ങൾ. അതിനൊപ്പം ഗവേഷണം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്കുള്ള അവസരം കൂടി പ്രദാനം ചെയ്യുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 35, 38 വകുപ്പുകൾ പ്രകാരം ദേശീയോദ്യാനങ്ങൾ പ്രഖ്യാപിക്കാനും സ്ഥാപിക്കാനുമുള്ള അധികാരം സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിക്ഷിപ്ത മാണ്. ഈ നിയമത്തിന്റെ 36 & 37 വകുപ്പുകൾ വന്യജീവി സങ്കേതങ്ങൾക്കകത്തെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും അത് വഴി അവയുടെ സംരക്ഷണത്തിന് മുൻഗണന നൽകാനും നിർദ്ദേശിക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ …