Special Ecosytems ML
തണ്ണീർത്തടങ്ങൾ
കേരളം തണ്ണീർത്തടങ്ങളാൽ സമ്പന്നമാണ്. സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗവും വൈവിധ്യങ്ങളുടെ കലവറയായ ഈ തണ്ണീർത്തടങ്ങളാണ്. ചതുപ്പുനിലങ്ങൾ, വെള്ളക്കെട്ടുകൾ, കായലുകളോട് ചേർന്ന നെൽപ്പാടങ്ങൾ, തടാകങ്ങൾ, കണ്ടൽകാടുകൾ എന്നിവയെല്ലാം ഈ സമ്പന്നതയ്ക്ക് സംഭാവന നൽകുന്നു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ എന്നിങ്ങനെ അന്തർദേശീയ- ദേശീയ പ്രാധാന്യമുള്ള നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്. അവശ്യസാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ഈ തണ്ണീർത്തട ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്ക് ആശ്രയമാണ്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഈ തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയെ വിഘടിപ്പിക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. …
കണ്ടൽക്കാടുകൾ
കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ തീരപ്രദേശങ്ങളിൽ കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ് കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്. ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. ചുഴലികാറ്റിനെയും വിനാശകരമായ …
പുൽമേടുകൾ
പല വർഗങ്ങളിലുള്ള പുല്ലുകളും മറ്റുസസ്യങ്ങളും നിറഞ്ഞ തുറസ്സായ പ്രദേശങ്ങളെന്നതാണ് കേരളത്തിലെ പുൽമേടുകളുടെ സവിശേഷത. വിവിധ ജീവജാലങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഈ ആവാസവ്യവസ്ഥകൾ നിർണായകപങ്ക് വഹിക്കുന്നു. ഈ അതുല്യമായ ആവാസവ്യവസ്ഥയിലെ 1500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഉയരമുള്ള പുല്ലുകളും വൈവിധ്യമാർന്ന കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളെ സാവന്ന കുറ്റിക്കാടുകൾ എന്ന് വിളിക്കുന്നു. 1800 മീറ്ററിൽ താഴെയാണെങ്കിൽ ഇടത്തരം ഉയരമുള്ള നിത്യഹരിതവനങ്ങൾക്കൊപ്പമാണ് ഈ പുൽമേടുകൾ കാണപ്പെടുന്നത്. ഇവിടങ്ങളിൽ കുള്ളൻ ഈന്തപ്പനകൾക്കൊപ്പം വെൻഡ്‌ലാൻഡിയ ത്രൈസോയിഡിയ, ടെർമിനാലിയ ചെബുല തുടങ്ങിയ മരങ്ങളും …