ചരിത്രം
ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ചരിത്രം അതിന്റെ ഹരിതാഭമായ വനദീപ്തിയുമായി ഇഴപ്പിരിഞ്ഞു കിടക്കുന്നു. കുരുമുളകിന്റെയുംഏലത്തിന്റേയും ഇഞ്ചിയുടെയും സുഗന്ധം തേടി വന്ന വിദേശികൾ BC 3000-ത്തിൽ തന്നെ ഇവിടെ കച്ചവടം തുടങ്ങിയിരുന്നു. ഈ കച്ചവടബന്ധങ്ങൾ 9-10 നൂറ്റാണ്ട് ആയപ്പോഴേക്കും കുരുമുളകും തേക്കും ആനക്കൊമ്പും കയറ്റുമതി ചെയ്തും മീൻവലകളും മൺപാത്രങ്ങളും സിൽക്കും മറ്റുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തും മലയാളനാട്ടിൽ വളർന്നു. 18-ആം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ കേരളത്തിന്റെവനസമ്പത്ത് മൊത്തം ഭൂമിയുടെ മൂന്നിൽ ഒന്നായിരുന്നു. കേരള വനഭൂമിയുടെ ചരിത്രം തിരയാൻ …