SARPA മൊബൈൽ ആപ്പ്: കേരളത്തിലെ പാമ്പ് സംരക്ഷണപ്രവർത്തനത്തിന്റെ പുതിയ മുഖം
പ്ലേയ് സ്റ്റോറിൽ നിന്നും സർപ്പ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Certified snake handlers–ന്റെവിവരം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Certified snake handlers–ന്റെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാമ്പുകൾ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽക്കാർ
പാമ്പുകൾ വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ജീവിവർഗ്ഗമാണ്. മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങൾ ഉൾപ്പടെ വിവിധ ആവാസവ്യവസ്ഥകളിൽപാമ്പുകൾ കാണപ്പെടുന്നു. കേരളത്തിലെകൂടുതലും പാമ്പുകൾ മനുഷ്യജീവന് ആപത്തുണ്ടാക്കുന്നവയല്ല എങ്കിലും ഏതാണ്ട് പത്തോളം ഇനം പാമ്പുകൾ അപകടകരമായ വിഷമുള്ളവയാണ്. കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യ-പാമ്പ് സംഘർഷങ്ങൾ:
പ്രതിവർഷം 50,000-ലധികം പാമ്പുകടി മരണങ്ങൾറിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ,പാമ്പുകടിയുടെതലസ്ഥാനമെന്ന പേര്ദൗർഭാഗ്യവശാൽ ഇന്ത്യക്കുഉണ്ട്. കേരളത്തിൽ, 2017 മുതൽ 2019 വരെ, 334 പാമ്പുകടി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, പ്രതിവർഷം ശരാശരി 110 മരണങ്ങൾ. മറ്റ് വന്യജീവി ആക്രമണങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ ഇത് വളരെ കൂടുതൽ ആണ്. മരണസംഖ്യ 2020-ൽ 76-ഉം2021-ൽ 40-ഉം2022-ൽ 42-ഉം ആയി കുറഞ്ഞുവെങ്കിലും, ഇത് സങ്കീർണമായ ഒരു പ്രശനം ആയി തുടരുന്നു. കൂടാതെ, പ്രതിവർഷം 3,000-ലധികം ഗുരുതര പാമ്പുകടി കേസുകൾ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ കൊണ്ടുവരുന്നുണ്ട്, അതിനാൽ ഫലപ്രദമായ ചികിത്സയും പ്രതിരോധ നടപടികളും വളരെ പ്രധാനമാണ്.
SARPA മൊബൈൽ ആപ്പ്: മനുഷ്യ-പാമ്പ് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള ആധുനിക മാർഗം
പരിശീലനം സിദ്ധിച്ച അംഗീകൃതസ്നേക്ക് റെസ്ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ”2020 ഓഗസ്റ്റിൽ നടപ്പിലാക്കിയതോടെSARPA ടീമിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽമനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുSARPAവഹിച്ചിട്ടുള്ളതാണ്.
SARPA-യുടെ പ്രവർത്തനവും സേവനവും24 മണിക്കൂറും ജനങ്ങൾക്ക് ലഭ്യമാണ്.പാമ്പ് കടി ഏൽക്കുന്ന സാഹചര്യത്തിൽഅടിയന്തര സഹായംനൽകുന്നതും, പാമ്പുകളെരക്ഷപ്പെടുത്തുന്നതും, ഇതുമായി ബന്ധപ്പെട്ടു ബോധവൽക്കരണം നടത്തുകയും ഉൾപ്പെടെയുള്ള സേവനങ്ങൾനൽകിവരുന്നു.
SARPA ആപ്പ് ഡൗൺലോഡ് ചെയ്ത്, മനുഷ്യ സുരക്ഷ മെച്ചപ്പെടുത്തുക,പാമ്പ് സംരക്ഷണത്തെ പിന്തുണയ്ക്കുക, കേരളത്തിന്റെ സമ്പന്നമായ ജീവജാല വൈവിധ്യത്തെ സംരക്ഷിക്കാൻ സംഭാവന ചെയ്യുകഎന്നിവയെല്ലാമാണ് ഈ പ്രവർത്തനത്തിൻറെ ലക്ഷ്യം.