Kerala Forest Department

Author name: Web

തണ്ണീർത്തടങ്ങൾ

കേരളം തണ്ണീർത്തടങ്ങളാൽ സമ്പന്നമാണ്.  സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗവും വൈവിധ്യങ്ങളുടെ കലവറയായ ഈ തണ്ണീർത്തടങ്ങളാണ്. ചതുപ്പുനിലങ്ങൾ, വെള്ളക്കെട്ടുകൾ, കായലുകളോട്   ചേർന്ന നെൽപ്പാടങ്ങൾ,  തടാകങ്ങൾ, കണ്ടൽകാടുകൾ എന്നിവയെല്ലാം ഈ സമ്പന്നതയ്ക്ക്  സംഭാവന നൽകുന്നു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ എന്നിങ്ങനെ അന്തർദേശീയ- ദേശീയ പ്രാധാന്യമുള്ള നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്. അവശ്യസാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ഈ തണ്ണീർത്തട ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്ക് ആശ്രയമാണ്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഈ തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയെ വിഘടിപ്പിക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. …

തണ്ണീർത്തടങ്ങൾ Read More »

കണ്ടൽക്കാടുകൾ

കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ തീരപ്രദേശങ്ങളിൽ  കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ്  കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ്  കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്.  ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു.  ചുഴലികാറ്റിനെയും വിനാശകരമായ …

കണ്ടൽക്കാടുകൾ Read More »

പുൽമേടുകൾ

പല വർഗങ്ങളിലുള്ള പുല്ലുകളും മറ്റുസസ്യങ്ങളും നിറഞ്ഞ തുറസ്സായ പ്രദേശങ്ങളെന്നതാണ് കേരളത്തിലെ പുൽമേടുകളുടെ സവിശേഷത. വിവിധ ജീവജാലങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ  ഈ ആവാസവ്യവസ്ഥകൾ നിർണായകപങ്ക്  വഹിക്കുന്നു.  ഈ അതുല്യമായ ആവാസവ്യവസ്ഥയിലെ 1500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഉയരമുള്ള പുല്ലുകളും വൈവിധ്യമാർന്ന കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളെ സാവന്ന കുറ്റിക്കാടുകൾ  എന്ന്  വിളിക്കുന്നു. 1800 മീറ്ററിൽ താഴെയാണെങ്കിൽ ഇടത്തരം ഉയരമുള്ള നിത്യഹരിതവനങ്ങൾക്കൊപ്പമാണ് ഈ പുൽമേടുകൾ കാണപ്പെടുന്നത്. ഇവിടങ്ങളിൽ  കുള്ളൻ ഈന്തപ്പനകൾക്കൊപ്പം വെൻഡ്‌ലാൻഡിയ ത്രൈസോയിഡിയ, ടെർമിനാലിയ ചെബുല തുടങ്ങിയ മരങ്ങളും …

പുൽമേടുകൾ Read More »

വനവും വന്യജീവി ഗവേഷണവും

ലോകത്തിൻറെ സുസ്ഥിരമായ കാര്യനിർവ്വഹണത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും വനം വന്യജീവി ഗവേഷണം വളരെയേറെ നിർണായകമാണ്.  ഈ മേഖലയിൽ ജൈവവൈവിധ്യ സംരക്ഷണം, വനം-പരിസ്ഥിതി, വന്യജീവി ജീവശാസ്ത്രം, മികച്ച വനപരിപാലനരീതികൾ എന്നിവ ഉൾപ്പെടെ നിരവധിവിഷയങ്ങൾ ഉൾക്കൊള്ളുന്നു. വന ആവാസവ്യവസ്ഥയുടെ ചലനാത്മകത, വന്യജീവികളുടെ പെരുമാറ്റരീതികൾ, നിലവിലെ പരിസ്ഥിതികളിൽ മനുഷ്യപ്രവർത്തനങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാൻ ഈ മേഖലയിൽ നടത്തുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു.  ഇത്തരം വിഷയങ്ങൾ പഠനവിധേയമാക്കുന്നതിലൂടെ വിനവിഭവങ്ങളുടേയും വന്യജീവികളുടേയും സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമായി ഗവേഷകർക്ക് ഫലപ്രദമായ രീതിയിൽ തന്ത്രങ്ങൾ വികസിപ്പിയ്ക്കാൻ കഴിയും. വംശനാശഭീഷണി നേരിടുന്ന …

വനവും വന്യജീവി ഗവേഷണവും Read More »

ദേശീയോദ്യാനങ്ങൾ

ജൈവവൈവിധ്യം സംരക്ഷിക്കുകയും വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിപാലിക്കുകയും ചെയ്യുന്ന പ്രത്യേക ഇടങ്ങളാണ്  ദേശീയോദ്യാനങ്ങൾ. അതിനൊപ്പം  ഗവേഷണം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്കുള്ള അവസരം കൂടി പ്രദാനം ചെയ്യുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 35, 38 വകുപ്പുകൾ പ്രകാരം ദേശീയോദ്യാനങ്ങൾ പ്രഖ്യാപിക്കാനും സ്ഥാപിക്കാനുമുള്ള അധികാരം സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിക്ഷിപ്ത മാണ്. ഈ നിയമത്തിന്റെ 36 & 37 വകുപ്പുകൾ വന്യജീവി സങ്കേതങ്ങൾക്കകത്തെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും അത് വഴി  അവയുടെ സംരക്ഷണത്തിന് മുൻഗണന നൽകാനും നിർദ്ദേശിക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ …

ദേശീയോദ്യാനങ്ങൾ Read More »

ലോകപൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങൾ

അതീവ പ്രാധാന്യമർഹിക്കുന്ന സവിശേഷ പാരിസ്ഥിതിക, ജൈവഭൗതിക, പരിണാമപ്രക്രിയകളുടെ അനുപമമായ മാതൃകയായി കരുതാവുന്ന, ഇന്ത്യൻ മൺസൂൺ കാലക്രമത്തെത്തന്നെ നിയന്ത്രിക്കുന്ന വൈവിധ്യമേറിയ ആവാസവ്യവസ്ഥകളാൽ സമ്പന്നമായ മലനിരകളാണ് പശ്ചിമഘട്ടം.  ജൈവവൈവിധ്യ പ്രത്യേകതകളാലും അനന്യമായ തനത് ജീവജാലങ്ങളുടെ സാന്നിധ്യത്താലും ലോകത്തിലെ 8‘ Hottest hotspot’ കളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ട പശ്ചിമഘട്ടത്തിനെ UNESCO യുടെ World Heritage Committee ലോക പൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്രദേശത്തെ മൺസൂണിന്റെ കാലക്രമം നിശ്ചയിക്കുന്നതിലും, കാലാവസ്ഥ നിയന്ത്രിക്കുന്നതിലും അതുവഴി മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു വഴിയൊരുക്കുന്നതുമൊക്കെ കണക്കാക്കിയായിരുന്നു ഈ …

ലോകപൈതൃക പട്ടികയിലെ പ്രകൃതിജന്യയിടങ്ങൾ Read More »

ബയോസ്ഫിയർ റിസർവ്വുകൾ

1971 യുനെസ്കോ (UNESCO) യുടെ Man & Biosphereഎന്ന പദ്ധതിയുടെ ഭാഗമായാണ് ബയോസ്ഫിയർ റിസർവ്വുകൾനിലവിൽ വന്നത്. സംരക്ഷിത വനങ്ങൾ എന്ന നിലയിൽ പ്രഖ്യാപിക്കപ്പെടുന്ന ചെറിയ പ്രദേശങ്ങൾക്കുപരിയായി വിശാലമായ ഭൂമേഖലകളെ, അവിടുത്തെ പാരിസ്ഥിതിക, സാംസ്കാരിക, സാമ്പത്തിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി സുസ്ഥിര വികസനത്തിനായുള്ള ദീർഘകാല പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നതാണ് ബയോസ്ഫിയർ റിസർവ്വുകളിലൂടെ വിവക്ഷിക്കുന്നത്.  പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തദ്ദേശ ജനങ്ങളുടെ സാംസ്കാരിക, സാമ്പത്തിക ഉന്നമനവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ബയോസ്ഫിയർ റിസർവ്വായ, കർണാടകത്തിലും …

ബയോസ്ഫിയർ റിസർവ്വുകൾ Read More »

സ്നേഹഹസ്തം

കേരളത്തിലെ 100 വനാസൃത ആദിവാസി ഊരുകളിൽ ഉന്നത നിലവാരമുള്ള വൈദ്യചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഒന്നാംഘട്ടം പ്രകൃതിയുടെ താളവുമായി ഇഴപിരിഞ്ഞു ധാരാളം ഗോത്രസമൂഹങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ വനമേഖലകളിൽ അധിവസിച്ചുവരുന്നു. ഇവരിൽ ഉൾക്കാടുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നതിന്  പലപ്പോഴും വലിയ വെല്ലുവിളികൾ നേരുടുന്നുണ്ട്. ഈ ആവശ്യം തിരിച്ചറിഞ്ഞ്, കേരളവനംവകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗവകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) എന്നിവരുടെ സഹകരണത്തോടെ ആദിവാസി ഊരുകളിൽ മെഡിക്കൽക്യാമ്പുകൾ നടത്താനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള 100 ആദിവാസി ഊരുകളിൽ നേരിട്ട് ആരോഗ്യസേവനങ്ങൾ …

സ്നേഹഹസ്തം Read More »

SFDA  സംസ്‌ഥാന ലൈബ്രറി പദ്ധതി

സംസ്ഥാനത്തെ വിവിധ FDA-കളിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്  സംസ്ഥാന വനവികസന ഏജൻസി (SFDA) വനസംരക്ഷണ സമിതികൾക്ക്   സാമ്പത്തിക സഹായം നൽകിവരുന്നു. ലൈബ്രറി നിർമാണത്തിന് 25,000 രൂപയാണ്   നൽകുന്നത്. 2023-24 സാമ്പത്തിക വർഷം വിവിധ FDA-കളുടെ കീഴിലുള്ള 44 വനസംരക്ഷണ സമിതികൾക്ക്    സംസ്‌ഥാന ലൈബ്രറി പദ്ധതി വഴി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പ്രസ്തുത പദ്ധതി വഴി വനാസൃതസമൂഹത്തിനു വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുക, വനസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, ഗ്രാമീണസമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുക എന്നിവ വനംവകുപ്പ് ലക്‌ഷ്യം  വെക്കുന്നു. Details of Funds …

SFDA  സംസ്‌ഥാന ലൈബ്രറി പദ്ധതി Read More »

Scroll to Top