കമ്മ്യൂണിറ്റി റിസർവുകൾ
2002-ലെ വന്യജീവി (സംരക്ഷണം) ഭേദഗതി നിയമത്തിന് കീഴിൽ സ്ഥാപിതമായ സംരക്ഷിതമേഖലകളാണ് ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവുകൾ. സ്വകാര്യഭൂമികൾക്കും കമ്മ്യൂണിറ്റി ഭൂമികൾക്കും നിലവിലുള്ള ദേശീയപാർക്കുകൾ, വന്യജീവിസങ്കേതങ്ങൾ, സംരക്ഷിതവനങ്ങൾ എന്നിവക്കും ഇടയിൽ ബഫർ സോണുകൾ, കണക്ടറുകൾ, മൈഗ്രേഷൻ ഇടനാഴികൾ ഒക്കെയായി ഈ റിസർവുകൾ പ്രവർത്തിക്കുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് എന്ന ബഹുമതി കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിനാണ് (കെവിസിആർ). മലബാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഇത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു. അതാത് ഗ്രാമപഞ്ചായത്തുകൾ സഹകരിച്ചാണ് ഇതിന്റെ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നത്. 21.22 …