Kerala Forest Department

Author name: Web

ആവാസ വ്യവസ്ഥയുടെ  സമീപനം

ഫോറെസ്റ് മാനേജ്മെന്റിലെ ആവാസ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമീപന രീതികൾ, പ്രത്യേകിച്ച് ഫോറെസ്റ് മാനേജ്മെന്റിനുള്ള ആവാസ വ്യവസ്ഥാ  സമീപനം പരമ്പരാഗതമായ വനവത്കരണ പ്രവർത്തനങ്ങളിൽ നിന്നുള്ള ഒരു മാതൃകാപരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. പരമ്പരാഗതമായി തുടർന്ന് വരുന്ന വന പരിപാലനം പ്രധാനമായും സുസ്ഥിരവിളവ്, സാധാരണ വനങ്ങൾ എന്നിങ്ങനെ രണ്ടു തത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സുസ്ഥിര മായ വിളവ് എന്നത് ഉപഭോഗവും പുനരുജ്ജീവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിടുന്നു. അതായത് വിളവെടുപ്പിന്റെ നിരക്ക് വന പുനരുജ്ജീവന നിരക്കിനേക്കാൾ കൂടുന്നില്ലെന്നു ഇതിലൂടെ ഉറപ്പാക്കുന്നു. സാധാരണ …

ആവാസ വ്യവസ്ഥയുടെ  സമീപനം Read More »

പരിശീലനകേന്ദ്രങ്ങള്‍

മാനവ  വിഭവശേഷി വിഭാഗത്തിന്റെ (എച്ച്.ആർ.ഡി) പ്രധാന പ്രവർത്തനങ്ങൾ കേരള വനം വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (FNTR) വിഭാഗം, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കായി നിർബന്ധിത പരിശിലനം നൽകുക എന്നത് മാനവവിഭവശേഷി വിഭാഗത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്തമാണ്. സംസ്ഥാന വന പരിശീലന കേന്ദ്രത്തിന്റെ (SFTI) പരിശീലനത്തിന്റെ ഗുണനിലവാരം മുൻനിര സംരക്ഷണ വിഭാഗം ജീവനക്കാരുടെ തൊഴിൽ …

പരിശീലനകേന്ദ്രങ്ങള്‍ Read More »

കാവുകളുടെ സംരക്ഷണം

ഭാരതത്തിലെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ നിന്നും വ്യത്യസ്ഥമാർന്നതും, വിശ്വാസത്തിൽ അധിഷ്ഠിതമായതുമായ വനസ്ഥലിയാണ് കാവുകൾ.  മനുഷ്യസ്പർശമേൽക്കാത്തതും, പ്രാദേശിക സമൂഹത്തിന്റെ വിശ്വാസത്തിന്റെ പ്രതീകവുമാണ് ഗ്രാമങ്ങളിൽ കാണപ്പെടുന്ന ഈ കുഞ്ഞുകാടുകൾ. മനുഷ്യ കയ്യേറ്റം ഭീതിതമായ രീതിയിൽ പ്രകൃതിയിലെ എല്ലാ മേഖലകളിലും മുന്നേറുമ്പോഴും പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി വിശുദ്ധ വനങ്ങൾ എന്ന കാവുകൾ ഇന്നും നിലകൊള്ളുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. ജൈവപരവും സാസ്ക്കാരികവും, പാരിസ്ഥിതകവുമായ ഈ ആരണ്യകം, സവിശേഷ പ്രാധാന്യത്തിന്റെ വിളനിലമായി തിളങ്ങുന്നത്  നരവംശശാസ്ത്രജ്ഞരുടെയും, ജീവശാസ്ത്രജ്ഞരുടെയും ഇടയിൽ പ്രതിഭാസമായി നിലകൊള്ളുന്നു. ഓരോ കാവിനും പ്രത്യേക …

കാവുകളുടെ സംരക്ഷണം Read More »

ലക്ഷ്യങ്ങൾ

വനങ്ങളെ ശാസ്ത്രീയമായി പരിരക്ഷിച്ച് പാരിസ്ഥിതിക സംരക്ഷണത്തിൽ ജാഗ്രതയോടെ വനവാസികളിലേക്കും സമൂഹത്തിലേക്കും ആവാസവ്യവസ്ഥയുടെ പരിരക്ഷ ഉറപ്പാക്കുക. വനത്തിനുള്ളിലും പുറത്തുമുള്ള വന്യജീവികളെ സംരക്ഷിക്കുക വനം വൃഷ്ടിപ്രദേശങ്ങളിലെ ജല ലഭ്യത പരമാവധി സംരക്ഷിച്ച്‌ സമൂഹത്തിന് ജലസുരക്ഷ ഉറപ്പാക്കുന്നു. വനത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉറപ്പാക്കുക വനങ്ങളുടെയും തോട്ടങ്ങളുടെയും ഉത്പാദനക്ഷമത ഉയർത്തുക പങ്കാളിത്തപരവും മൂല്യങ്ങളിൽ അധിഷ്ഠിതവുമായ വനത്തെ പരിപാലിക്കുന്നതിലൂടെ വനാശ്രയ സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ പരമാവധി ഉറപ്പാക്കുന്നു. വനത്തിലെ അതീവ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള ജൈവമേഖല പരിരക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും …

ലക്ഷ്യങ്ങൾ Read More »

നവകിരണം

നവകിരണം: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി സംസ്ഥാന സർക്കാർ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ സുപ്രധാനവും വനംവകുപ്പിന്റെ നേതൃത്വത്തിൽ ആർ കെ ഡി പി, കിഫ്‌ബി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നതുമായ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ് നവകിരണം. 2019 നവംബർ 14 ന് ആരംഭിച്ച ടി പദ്ധതി, വനങ്ങളിൽ താമസിക്കുന്ന ആദിവാസി – ഇതര കുടുംബങ്ങൾക്ക് സ്വമേധയായുള്ള പുനരധിവാസത്തിന് അവസരം നൽകുന്നു. വനാന്തരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന വിവിധ വെല്ലുവിളികളായ മനുഷ്യ-വന്യജീവി സംഘർഷം, …

നവകിരണം Read More »

നഗരവനം

നഗരങ്ങൾ അനുദിനം വളരുന്നതിനനുസരിച്ച്‌   നമ്മുടെ പച്ചത്തുരുത്തുകൾ ഇല്ലാതായി വരുന്നു.  മലിനീകരണം, ഉയർന്ന താപനില, പ്രകൃതിയുടെ സ്വാഭാവികബന്ധത്തിൽ ഉണ്ടാകുന്ന ദുരാരോഗ്യം എന്നിവയിലേക്കാണ് ഈ അതിവേഗ നഗരവൽക്കരണം എത്തിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച്‌    നഗരവൽകരണം ഉയർത്തുന്ന വെല്ലുവിളികൾ ഇവിടെയുമുണ്ട്. സസ്യജാലങ്ങളും തുറസ്സായ ഇടങ്ങളും കുറയുന്നതും സിമെൻറ് കട്ടകളും ടൈൽസും പാകിയ പാതകളും മുറ്റവുമൊക്കെ താപനില ഉയർത്താൻ സഹായിക്കുന്നു.  ഈ പ്രതിഭാസത്തെ ‘ഹീറ്റ് ഐലൻഡ് ഇഫക്റ്റ്’ എന്നാണ് വിളിക്കുന്നത്. നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ  പച്ചപ്പിൻറെ തുണ്ടുകൾ (നഗരവനങ്ങൾ) ഉണ്ടാകുന്നത് ഈ പ്രശ്നത്തിന് ശാശ്വത …

നഗരവനം Read More »

വനവിഭവങ്ങളുടെ ആസൂത്രണം

യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുള്ള പശ്ചിമഘട്ടം, ലോകത്തിലെ ജൈവവൈവിധ്യത്തിൻറെ ഏറ്റവും സവിശേഷതയാർന്ന എട്ട്  ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ്.  പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വനങ്ങൾ, ഉഷ്ണമേഖലാവനങ്ങൾ, പുൽമേടുകൾ, തണ്ണീർതടങ്ങൾ എന്നിവയുൾപ്പെടെ സമ്പന്നമായ ജൈവവൈവിധ്യത്തിനും അതുല്യമായ പരിസ്ഥിതി വ്യവസ്ഥകൾക്കും ഏറെ  പ്രസിദ്ധിയാർജ്ജിച്ചതാണ്. ഈ പ്രദേശങ്ങളിലെ വനവിഭവങ്ങളുടെ ആസൂത്രണത്തിൽ സുസ്ഥിരമായ ഉപയോഗവും, പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനായി വനവിഭവങ്ങളുടെ ചിട്ടയായ വിലയിരുത്തലും പരിപാലനവും സംരക്ഷണവും ഉൾപ്പെടുന്നു.  ജൈവവൈവിധ്യ സംരക്ഷണം, ആവാസവ്യവസ്ഥയുടെ സേവനങ്ങൾ, ജനസമൂഹവുമായുള്ള ഇടപഴകൽ, സുസ്ഥിരവിളവെടുപ്പ്, വന്യജീവിസംരക്ഷണം, കാട്ടുതീ നിയന്ത്രിയ്ക്കൽ, കാലാവസ്ഥാ വ്യതിയാനം പൊരുത്തപ്പെടുത്തൽ …

വനവിഭവങ്ങളുടെ ആസൂത്രണം Read More »

വനങ്ങളുടെ ആരോഗ്യവും പരിപാലനവും

സുസ്ഥിര വന പരിപാലനത്തിലെ നിർണ്ണായക ഘടകമാണ് വനങ്ങളുടെ ആരോഗ്യ പരിപാലനം എന്നത്.  വന പരിസ്ഥിതി ചൈതന്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, മരങ്ങളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി എന്നിവ നിലനിർത്താൻ ഇതു ലക്ഷ്യമിടുന്നു. ജീവിവർഗഘടന, മണ്ണിന്റെ ഗുണനിലവാരം പരിസ്ഥിതി ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവ വനാരോഗ്യത്തെ സ്വാധീനിക്കുന്ന സൂചകങ്ങളാണ്. ആസൂത്രണം, വിവരശേഖരണം, വിശകലനം, വ്യാഖ്യാനം, പരിപാലനം, പ്രതികരണം, നിരീക്ഷണം എന്നിവ വനാരോഗ്യത്തിലെ സുപ്രധാന ഘടകങ്ങളാണ്. വൃക്ഷങ്ങളുടെ അരോഗ്യം, പരിസ്ഥിതി സാഹചര്യങ്ങൾ തുടങ്ങിയ പഠന വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ് സർവ്വെകളും   റിമോട്ട് സെൻസിംങ്ങും  ഉപയോഗിക്കുന്നു. …

വനങ്ങളുടെ ആരോഗ്യവും പരിപാലനവും Read More »

കേരളത്തിലെ സസ്യജാലങ്ങൾ

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളം അനിതരസാധാരണമായ ജൈവ-ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ള സംസ്ഥാനമാണ് . പശ്ചിമഘട്ടത്തിലെ ഈ ഭൂമികയിൽ 95% സസ്യജാലങ്ങളും  90% ജന്തുവർഗ്ഗങ്ങളും വളരുന്നു. ഈ വിശാലമായ ജൈവവൈവിധ്യത്തെ പരിപോഷിപ്പിക്കുന്നതിൽ കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും സുപ്രധാന പങ്ക് വഹിക്കുന്നു. കാടുകൾ മുതൽ കായൽ വരെ, ഓരോ ആവാസവ്യവസ്ഥയും ജീവന്റെ സന്തുലിതാവസ്ഥയ്ക്ക് നിദാനമാകുന്നു. കാലാവസ്ഥ, ഭൂമിശാസ്ത്രം, വിവിധ വർഗ്ഗത്തിൽപ്പെട്ട സസ്യ-ജന്തുജാലങ്ങൾ തമ്മിലുള്ള ഇടപെടലുകൾ എന്നിവയാൽ പരസ്പരപൂരിതമായ ഈ ജൈവവൈവിധ്യം പ്രകൃതിയുടെ വിസ്മയമാണ്. നിരന്തര മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സസ്യ-ജന്തുജാലങ്ങളെ …

കേരളത്തിലെ സസ്യജാലങ്ങൾ Read More »

കേരളത്തിലെ സ്ഥാനീയ സസ്യ- ജീവിജാലങ്ങൾ

സസ്യജാലങ്ങളുടെ കലവറയായ കേരളം മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിൽ അതിശയിപ്പിക്കുന്ന അനേകം സ്ഥാനീയസസ്യങ്ങളുടെ ആവാസം കൂടിയാണ്. 3800 സപുഷ്പികളിൽ 33.5 ശതമാനവും കേരളത്തിന്റെ അതിർത്തക്കുള്ളിൽ മാത്രമായി കണപ്പെടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന സ്ഥാനീയ ഇനങ്ങളിൽ 22.6 ശതമാനം കേരളത്തിൽ മാത്രമായി കാണപ്പെടുന്നു. ഗോണ്ട്വാനലാൻഡ് എന്ന മാതൃഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ നിന്നുമാണ് അനുപമമായ ഇത്തരം സ്ഥാനീയ സസ്യങ്ങളുടെ ഉൽപത്തി വ്യക്തമാക്കപ്പെടുന്നത്.  കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന പല സസ്യങ്ങളും ചില  സ്വഭാവസവിശേഷതകൾ പങ്കുവയ്ക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരവും കാലാനുസൃതവുമായ വേർത്തിരിവുകൾ മൂലം പ്രകടമായ വ്യത്യാസങ്ങൾക്കും വിധേയമായിട്ടുണ്ട്. …

കേരളത്തിലെ സ്ഥാനീയ സസ്യ- ജീവിജാലങ്ങൾ Read More »

Scroll to Top