വംശനാശ ഭീഷണി നേരിടുന്ന ജീവിവംശങ്ങൾ
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഒരു പഠനം കേരളത്തിന്റെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള ആശങ്കാജനകമായ ചിത്രം വരച്ചുകാട്ടുന്നു. 31 ഇനം സസ്തനികൾ, 20 ഇനം പക്ഷികൾ, 54 ഇനം ഉരഗങ്ങൾ, 54 ഇനം തവളകൾ, 38 ഇനം തുമ്പികൾ,15 ഇനം ശുദ്ധജല ഞണ്ടുകൾ, 4 ഇനം കടുവ ചിലന്തികൾ തുടങ്ങിയ കേരളത്തിലെ നിരവധിയിനം ജന്തുജാലങ്ങൾ വംശനാശഭീഷണി നേരിടുകയാണെന്ന് ഈ പഠനം കണ്ടെത്തി. 35 ഇനം ശുദ്ധജല മത്സ്യങ്ങളും 3 ഷെൽഫിഷ് ഇനങ്ങളും ഈ പട്ടികയിൽ ഉണ്ട്. …