The Government of Kerala has decided to introduce an e-auction of timber in the State in which timber merchants or individual buyers will be able to participate in the auction through the internet. In the first phase, the e-auction will take place from 1st November 2014 in all the timber sales depots of six timber sales divisions in the State. The sale of forest produce in the dumping depots in territorial divisions will be brought under e- auction subsequently.
1. All interested timber merchants and individuals are requested to register as buyers on the website http://www.mstcecommerce.com/auctionhome/kfd/index.jsp
2. In case of any difficulty in registration, please contact the concerned Divisional Forest Officer, Timber Sales, or M/s MSTC at No. 080-22260054/22266417.Fax No.:080-22256367
തടി വില്‍പ്പനയ്ക്ക് ഇ-ലേലം
കേരളത്തില്‍ 2014 നവംബര്‍ 1 മുതല്‍ തടി വില്‍പ്പന ഓണ്‍ലൈന്‍ ആയി നടത്തുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. തടികച്ചവടക്കാര്ക്കും മറ്റ് സ്വകാര്യ വ്യക്തികള്‍ക്കും ഇന്റര്‍നെറ്റ് വഴി ഇ-ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യപടി എന്ന നിലയ്ക്ക് ഈ സംവിധാനം സംസ്ഥാനത്ത് ഉടനീളമുള്ള 6 തടി വില്‍പ്പന ഡിവിഷനുകളിലെ സെയില്‍സ് ഡിപ്പോകളില്‍ ലഭ്യമാവുന്നതാണ്. ടെറിറ്റോറിയല്‍ വനം ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന ഡംബിംഗ് ഡിപ്പോകളില്‍ ഈ സംവിധാനം അധികം വൈകാതെ നിലവില്‍ വരും. ഇ-ലേലത്തിലൂടെ തടിവാങ്ങുവാന് താത്പര്യപ്പെടുന്നവര്‍ http://www.mstcecommerce.com/auctionhome/kfd/index.jsp എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ക്ക് തൊട്ടടുത്ത തടി വില്‍പ്പന വിഭാഗം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായോ M/s MSTC Ltd ന്റെ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. 0802260054, 22266417